മനാമ : കഴിഞ്ഞ മാസം ഏഴാം ലോക ചാമ്പ്യൻഷിപ്പ് നേടി മൈക്കേൽ ഷൂമാക്കറിന്റെ റെക്കാഡിനൊപ്പമെത്തിയ ഫോർമുല വൺ ഡ്രൈവർ ലെവിസ് ഹാമിൽട്ടണ് കൊവിഡ് സ്ഥിരീകരിച്ചതായി മേഴ്സിഡസ് ടീം അറിയിച്ചു.കഴിഞ്ഞയാഴ്ച നടന്ന ബഹ്റിൻ ഗ്രാൻപ്രീയിൽ ഹാമിൽട്ടൺ കിരീടം നേടിയിരുന്നു അതിന് ശേഷം നടത്തിയ പരിശോമനയിലാണ് വൈറസ് ബാധ കണ്ടെത്തിയത്. ഇതോടെ അടുത്തയാഴ്ച ബഹ്റിനിലെതന്നെ സാഖിർ സർക്യൂട്ടിൽ നടക്കേണ്ട ഇവന്റിൽ ഹാമിൽട്ടൺ പങ്കെടുക്കില്ലെന്ന് ടീം അധികൃതർ അറിയിച്ചു.