തിരുവനന്തപുരം: കെ.എസ്.എഫ്.ഇയിലെ വിജിലൻസ് പരിശോധനയുമായി ബന്ധപ്പെട്ട് സംസ്ഥാന സെക്രട്ടേറിയറ്രിലെ വിമർശനത്തിന് പാർട്ടിയിൽ തന്നെ മറുപടി നൽകുമെന്ന് ധനമന്ത്രി ഡോ.തോമസ് പ്രതികരിച്ചു. തിരഞ്ഞെടുപ്പിന് മുമ്പ് ഒന്നും പറയുന്നില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഇക്കാര്യത്തിൽ പ്രതികരിക്കാം. തിരഞ്ഞെടുപ്പ് കാലത്ത് പ്രതികരണം പാടില്ലെന്ന പാർട്ടി നിലപാട് വളരെ ശരിയാണ്. പാർട്ടിയുടെ പ്രസ്താവനയെ മാദ്ധ്യമങ്ങൾക്ക് എങ്ങനെയും വ്യാഖ്യാനിക്കാമെന്നും ഐസക് പറഞ്ഞു.