SignIn
Kerala Kaumudi Online
Wednesday, 03 March 2021 9.30 PM IST

പെരിയയിൽ ഉത്തരം തേടുന്ന ചോദ്യങ്ങൾ

periya

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊല കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘം ഹൊസ്ദുർഗ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത് കൊലയ്‌ക്കു പിന്നിൽ വ്യക്തിവൈരാഗ്യമാണെന്നാണ്. കൊല്ലപ്പെട്ടവരുടെ മാതാപിതാക്കൾ നൽകിയ ഹർജിയിൽ 2019 സെപ്തംബ‌ർ 30 നാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്. പിന്നീട് 2020 ആഗസ്റ്റ് 24 ന് ഡിവിഷൻ ബെഞ്ച് ഇത് ശരിവച്ചു. മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ പോലെ, പ്രതികളുടെ മൊഴിയനുസരിച്ചായിരുന്നു ക്രൈംബ്രാഞ്ചിന്റെ അന്വേഷണമെന്നാണ് രക്ഷിതാക്കളുടെ ആക്ഷേപം.

ഹൈക്കോടതിയുടെ ചോദ്യങ്ങൾ

  • രാഷ്ട്രീയ കൊലപാതകമെന്ന് എഫ്.ഐ.ആറിൽ വിലയിരുത്തിയത് എങ്ങനെ വ്യക്തി വൈരാഗ്യം കാരണമുള്ള കൊലയായി?
  • പ്രതികൾ പറഞ്ഞതാണ് ക്രൈംബ്രാഞ്ച് വിശ്വസിച്ചത്. ക്രൈംബ്രാഞ്ചിന്റെ വ്യക്തിവൈരാഗ്യ വാദം നിലനിൽക്കില്ല.
  • കൊല്ലപ്പെട്ടവരിൽ ഒരാൾ ഒന്നാം പ്രതി പീതാംബരനെ ആക്രമിച്ചതിന്റെ വൈരാഗ്യമാണെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. ഒരാളോടാണ് വൈരാഗ്യമെങ്കിൽ രണ്ടുപേരെയും കൊന്നതെന്തിന്?
  • കൊലയ്‌ക്ക് തൊട്ടുമുൻപ് ശരത്തിന്റെ പിതാവിനെ തടഞ്ഞുവച്ചതും ഒരു നേതാവിന്റെ കൊലവിളിപ്രസംഗവും അന്വേഷിക്കാതിരുന്നതെന്ത്?
  • കിണറ്റിൽ ആദ്യം കണ്ട ആയുധങ്ങൾ വ്യാജമായിരുന്നുവെന്ന് ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞു. ആയുധങ്ങളിൽ രക്തക്കറ എങ്ങനെ വന്നെന്നതും കൊണ്ടിട്ടത് ആരെന്നതും ദുരൂഹം.

സത്യം പുറത്തു വരട്ടെ. കേസന്വേഷണത്തെ എതിർക്കുന്നതിൽ സാംഗത്യമില്ല. സർക്കാരിന് ചെലവുള്ള കാര്യമല്ല. സിബിഐയാണ് ചെലവ് വഹിക്കുന്നത്.

-ജസ്റ്റിസ് ബി.കെമാൽപാഷ

നീ​തി​യു​ടെ​ ​വി​ജ​യം​:​ ​ഉ​മ്മ​ൻ​ചാ​ണ്ടി

തി​രു​വ​ന​ന്ത​പു​രം​:​ ​പെ​രി​യ​ ​ഇ​ര​ട്ട​ക്കൊ​ല​ക്കേ​സ് ​സി.​ബി.​ഐ​ക്കു​ ​വി​ട്ട​ ​സു​പ്രീം​കോ​ട​തി​ ​വി​ധി​ ​നീ​തി​യു​ടെ​ ​വി​ജ​യ​മാ​ണെ​ന്ന് ​ഉ​മ്മ​ൻ​ചാ​ണ്ടി​ ​പ​റ​ഞ്ഞു.​ ​കൊ​ല്ല​പ്പെ​ട്ട​ ​ശ​ര​ത് ​ലാ​ലി​ന്റെ​യും​ ​കൃ​പേ​ഷി​ന്റെ​യും​ ​കു​ടും​ബം​ ​നീ​തി​ക്കു​വേ​ണ്ടി​ ​ന​ട​ത്തി​യ​ ​നി​ല​വി​ളി​ ​സു​പ്രീം​കോ​ട​തി​ ​കേ​ട്ട​പ്പോ​ൾ​ ​ഇ​ട​തു​ ​സ​ർ​ക്കാ​ർ​ ​പു​റം​ ​-​തി​രി​ഞ്ഞു​ ​നി​ന്നു.​ ​അ​തി​നേ​റ്റ​ ​ക​ന​ത്ത​ ​പ്ര​ഹ​ര​മാ​ണ് ​വി​ധി.​ ​കോ​ടി​ക​ൾ​ ​ചെ​ല​വ​ഴി​ച്ച് ​സു​പ്രീം​കോ​ട​തി​ ​അ​ഭി​ഭാ​ഷ​ക​രെ​ ​ഇ​റ​ക്കു​മ​തി​ ​ചെ​യ്താ​ണ് ​നീ​തി​ ​നി​ഷേ​ധി​ക്കാ​ൻ​ ​ശ്ര​മി​ച്ച​ത്.​ ​ജ​ന​ങ്ങ​ളു​ടെ​ ​പ​ണം​ ​ധൂ​ർ​ത്ത​ടി​ച്ച​തി​ന് ​മു​ഖ്യ​മ​ന്ത്രി​ ​മ​റു​പ​ടി​ ​പ​റ​യ​ണം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: PERIYA CASE
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.