SignIn
Kerala Kaumudi Online
Tuesday, 09 March 2021 7.27 AM IST

ഒരു കോടിയോളം ചെലവിട്ടിട്ടും സി.ബി.ഐയെ തടയാനാവാതെ

kripesh

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലക്കേസിൽ സി.ബി.ഐ അന്വേഷണം ഒഴിവാക്കാൻ സിറ്റിംഗിന് കാൽ ലക്ഷം വരെ ഫീസീടാക്കുന്ന വമ്പൻ അഭിഭാഷകരെ സർക്കാർ ഇറക്കിയെങ്കിലും ഫലമുണ്ടായില്ല. സുപ്രീംകോടതിയിലെ അപ്പീലിനു മുൻപു വരെ 88 ലക്ഷം രൂപയാണ് അഭിഭാഷകർക്കായി സർക്കാർ ചെലവിട്ടത്. സുപ്രീം കോടതിയിലെ വാദം കൂടി പരിഗണിക്കുമ്പോൾ ചെലവ് കോടിയിലെത്തും.

ഹൈക്കോടതി ഉത്തരവ് പ്രകാരം 2019 ഒക്ടോബർ 25 നാണ് കേസേറ്റെടുത്തതായി സി.ബി.ഐ കോടതിയിൽ റിപ്പോർട്ട് നൽകിയത്.സർക്കാർ അപ്പീലുമായി ഡിവിഷൻ ബ‌ഞ്ചിനെ സമീപിച്ചു. കേസ് നടത്തിപ്പിന് സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ മനീന്ദർ സിംഗും അദ്ദേഹത്തിന്റെ ജൂനിയർ പ്രഭാസ് ബജാജും ഡൽഹിയിൽ നിന്നെത്തി. ഡൽഹിയിൽ നിന്ന് കൊച്ചിയിലേക്കും തിരിച്ചും ബിസിനസ് ക്ലാസിൽ നടത്തിയ വിമാനയാത്രയുടേയും പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ചതിന്റെയും ചെലവ് അനുവദിച്ച് ഉത്തരവിറക്കിയത് ആഭ്യന്തര വകുപ്പാണ്. 2019 ഒക്ടോബറിൽ 25 ലക്ഷവും, നവംബറിൽ 21 ലക്ഷവും, ഡിസംബറിൽ 42 ലക്ഷവുമാണ് അനുവദിച്ചത്.

പ്രഗത്ഭരായ അഭിഭാഷകരെ എത്തിച്ചിട്ടും തിരിച്ചടിയുണ്ടായി. ക്രൈം ബ്രാഞ്ച് അന്വേഷണം അപൂർണവും, വസ്തുതാപരമല്ലാത്തതുമെന്നാണ് അപ്പീൽ പരിഗണിച്ച ഡിവിഷൻ ബെഞ്ച് വിലയിരുത്തിയത്. ഗൂഢാലോചന സംബന്ധിച്ച പല നിർണായക വിവരങ്ങളും വേണ്ട രീതിയിൽ അന്വേഷിച്ചില്ല. സാഹചര്യത്തെളിവുകൾ മാത്രമുള്ള കേസിൽ പല സാക്ഷികളെയും വേണ്ട രീതിയിൽ ചോദ്യം ചെയ്തില്ല. സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുന്നതിലും പരിശോധിക്കുന്നതിലും വീഴ്ചയുണ്ടായി. സംശയാസ്പദമായ പല കാര്യങ്ങളിലും വേണ്ട രീതിയിൽ അന്വേഷണം നടന്നില്ലെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.

അ​ന്വേ​ഷ​ണ​ത്തെ​ ​സി.​പി.​എം​ ​ഭ​യ​ക്കു​ന്നി​ല്ല:
ജി​ല്ലാ​ ​സെ​ക്ര​ട്ട​റി

കാ​സ​ർ​കോ​ട് ​:​ ​പെ​രി​യ​യി​ലെ​ ​കൊ​ല​പാ​ത​ക​ക്കേ​സി​ൽ​ ​ഏ​ത് ​അ​ന്വേ​ഷ​ണ​ത്തെ​യും​ ​സി.​പി.​എം​ ​ഭ​യ​ക്കു​ന്നി​ല്ലെ​ന്ന് ​കാ​സ​ർ​കോ​ട് ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​എം.​വി.​ ​ബാ​ല​കൃ​ഷ്ണ​ൻ​ ​പ​റ​ഞ്ഞു.​ ​സി.​ബി.​ഐ​ ​അ​ന്വേ​ഷ​ണ​ത്തെ​ ​സ്വാ​ഗ​തം​ ​ചെ​യ്യു​ന്നു.​ ​പെ​രി​യ​ ​കേ​സി​ൽ​ ​പാ​ർ​ട്ടി​ക്ക് ​ഒ​ന്നും​ ​ഒ​ളി​ച്ചു​വ​യ്ക്കാ​നി​ല്ല.​ ​ക്രൈം​ബ്രാ​ഞ്ച് ​അ​ന്വേ​ഷ​ണം​ ​കൃ​ത്യ​മാ​യി​ ​ന​ട​ത്തു​ക​യും​ ​മു​ഴു​വ​ൻ​ ​പ്ര​തി​ക​ളെ​യും​ ​അ​റ​സ്റ്റ് ​ചെ​യ്യു​ക​യും​ ​ചെ​യ്ത​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ആ​യി​രി​ക്കാം​ ​മ​റ്റൊ​ര​ന്വേ​ഷ​ണം​ ​വേ​ണ്ടെ​ന്നു​ ​സ​ർ​ക്കാ​ർ​ ​തീ​രു​മാ​നി​ച്ച​ത്.​ ​പെ​രി​യ​യി​ലെ​ ​കൊ​ല​പാ​ത​കം​ ​നി​ർ​ഭാ​ഗ്യ​ക​ര​മാ​ണ്.

സു​പ്രീം​കോ​ട​തി​ ​വി​ധി​ ​സ​ർ​ക്കാ​രി​നേ​റ്റ
ക​ന​ത്ത​ ​തി​രി​ച്ച​ടി​:​ ​ചെ​ന്നി​ത്തല

തി​രു​വ​ന​ന്ത​പു​രം​:​ ​പെ​രി​യ​ ​ഇ​ര​ട്ട​ക്കൊ​ല​ക്കേ​സി​ൽ​ ​സി.​ബി.​ഐ​ ​അ​ന്വേ​ഷ​ണം​ ​ത​ട​യാ​നു​ള്ള​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​ന്റെ​ ​ഹ​ർ​ജി​ ​ത​ള്ളി​യ​ ​സു​പ്രീം​കോ​ട​തി​ ​വി​ധി​ ​ഇ​ട​തു​ ​സ​ർ​ക്കാ​രി​നും​ ​സി.​പി.​എ​മ്മി​ന്റെ​ ​കൊ​ല​പാ​ത​ക​ ​രാ​ഷ്ട്രീ​യ​ത്തി​നു​മേ​റ്റ​ ​ക​ന​ത്ത​ ​പ്ര​ഹ​ര​മാ​ണെ​ന്ന് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​ ​പ​റ​ഞ്ഞു.
സി.​പി.​എ​മ്മു​കാ​രാ​യ​ ​കൊ​ല​യാ​ളി​ക​ളെ​ ​സി.​ബി.​ഐ​യി​ൽ​ ​നി​ന്ന് ​ര​ക്ഷി​ക്കാ​ൻ​ ​പൊ​തു​ജ​ന​ങ്ങ​ളു​ടെ​ ​നി​കു​തി​പ്പ​ണം​ ​ധൂ​ർ​ത്ത​ടി​ച്ച് ​സു​പ്രീം​കോ​ട​തി​ ​വ​രെ​ ​പോ​യ​ ​ഈ​ ​സ​ർ​ക്കാ​ർ​ ​മാ​പ്പ​ർ​ഹി​ക്കു​ന്നി​ല്ല.​ ​പൊ​ലീ​സ് ​അ​ന്വേ​ഷ​ണം​ ​പ്ര​തി​ക​ളെ​ ​ര​ക്ഷി​ക്കു​ന്ന​ ​ത​ര​ത്തി​ലാ​യ​തോ​ടെ​യാ​ണ് ​ര​ണ്ട് ​ചെ​റു​പ്പ​ക്കാ​രു​ടെ​യും​ ​കു​ടും​ബാം​ഗ​ങ്ങ​ൾ​ ​സി.​ബി.​ഐ​ ​അ​ന്വേ​ഷ​ണ​മാ​വ​ശ്യ​പ്പെ​ട്ട് ​കോ​ട​തി​യി​ലെ​ത്തി​യ​ത്.​ ​എ​ത്ര​യൊ​ക്കെ​ ​മൂ​ടി​ ​വ​യ്ക്കാ​ൻ​ ​ശ്ര​മി​ച്ചാ​ലും​ ​സ​ത്യം​ ​പു​റ​ത്തു​ ​വ​രു​മെ​ന്ന​തി​ന്റെ​ ​തെ​ളി​വാ​ണ് ​ഈ​ ​വി​ധി​യെ​ന്നും​ ​ചെ​ന്നി​ത്ത​ല​ ​പ​റ​ഞ്ഞു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: PERIYA CASE
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.