ന്യൂഡൽഹി: പുതിയ കാർഷിക നിയമത്തിലെ പ്രധാനപ്രശ്നങ്ങൾ രേഖാമൂലം നൽകാൻ കേന്ദ്രസർക്കാർ കർഷക നേതാക്കളോട് ആവശ്യപ്പെട്ടു. ഇക്കാര്യം ഇന്ന് തന്നെ അറിയിക്കണം. നാളെ നടക്കുന്ന നാലാംഘട്ട ചർച്ചയിൽ അവ ചർച്ചചെയ്യുമെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമർ അറിയിച്ചു.
കാർഷിക നിയമങ്ങളിലെ പ്രശ്നങ്ങൾ അക്കമിട്ടു നിരത്തി ഓരോ കർഷകസംഘടനയും കേന്ദ്രസർക്കാരിനു കത്തു നൽകുമെന്ന് കിസാൻസഭ നേതാവ് ഹനൻമൊള്ള മാദ്ധ്യമങ്ങളോട് പറഞ്ഞു.