കാഞ്ഞങ്ങാട്:കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിൽ നിന്ന് എൽ.ഡി.എഫ് പിടിച്ച കാഞ്ഞങ്ങാട് നഗരസഭയിലെ 16 വാർഡുകളിൽ ഇക്കുറി തീപാറുന്ന പോരാട്ടം. 2015 ലെ തിരഞ്ഞെടുപ്പിൽ നൂറ് വോട്ടിന് താഴെ ഭൂരിപക്ഷത്തിൽ വിജയിച്ച 16 വാർഡുകളിലാണ് ഇത്തവണ മത്സരം കനക്കുന്നത്.
മുൻകാലങ്ങളിലേതുപോലെ കാഞ്ഞങ്ങാട്ട് യു.ഡി.എഫിന് കാര്യമായ തരത്തിൽ റിബലുകളില്ല .എന്നാൽ വോട്ട് മറിക്കാനുള്ള സാദ്ധ്യതയുണ്ടെന്നാണ് വിവരം.മുസ്ലിം ലീഗിന് രണ്ട് റിബലുകളുണ്ടെങ്കിലും അവർ കാര്യമായ വെല്ലുവിളി ഉയർത്തുന്നില്ല. കോൺഗ്രസിനാകട്ടെ ഇത്തവണ റിബലുകളൊന്നുമില്ല. പോരാട്ടം കനത്ത പതിനാറ് വാർഡുകളിൽ ഭൂരിപക്ഷവും എൽ.ഡി.എഫ് ജയിച്ചവയാണ്. ആറങ്ങാടി , എൻ.ജി.ഒ ക്വാർട്ടേഴ്സ്, മുനിസിപ്പൽ ഓഫീസ്, മാതോത്ത് , നിലാങ്കര , കാഞ്ഞങ്ങാട് സൗത്ത് , അരയി കാർത്തിക , മധുരങ്കൈ, പടന്നക്കാട്, തീർത്ഥങ്കര, മരക്കാപ്പ് കടപ്പുറം, ഒഴിഞ്ഞവളപ്പ്, കരുവളം , ഞാണിക്കടവ് , പട്ടാക്കാൽ, മുറിയനാവി വാർഡുകളിലാണ് കടുത്ത മത്സരം.
രണ്ടു തൊട്ട് 90 വരെ
ആറങ്ങാടി-എ.ഡി.ലത(എൽ.ഡി.എഫ് സ്വതന്ത്ര) 12
എൻ.ജി. ഒ ക്വാർട്ടേഴ്സ് -വിജയാമുകുന്ദ്(ബി.ജെ.പി) 84
മുനിസിപ്പൽ ഓഫീസ് എച്ച് റംഷീദ്(ലീഗ് വിമതൻ) 73
മാതോത്ത് കെ.വി.ഉഷ (സി.പി.എം) 90
നിലാങ്കര കെ.വി.മീര (എൽ.ഡി.എഫ്)സ്വത.) 85
കാഞ്ഞങ്ങാട് സൗത്ത് എൻ.ഉണ്ണികൃഷ്ണൻ( സി.പി.എം സ്വത) 43
അരയി കാർത്തിക- സി.കെ.വത്സലൻ(ബി.ജെ.പി) 39
മധുരങ്കൈ- കെ.വി.സരസ്വതി(എൽ.ഡി.എഫ് സ്വതന്ത്ര ) 49
പടന്നക്കാട് -അബ്ദുൾറസാഖ് തായിലക്കണ്ടി (ലീഗ്) 24
തീർത്ഥങ്കരയിൽ എം.എം.നാരായണൻ(കോൺഗ്രസ്) 59
മരക്കാപ്പ് കടപ്പുറം - ഷൈജ(കോൺ) 48
ഒഴിഞ്ഞ വളപ്പ് -കെ.സുമതി (കോൺ)86
കരുവളം-എൽ.സുലൈഖ(ഐ.എൻ എൽ)64
ഞാണിക്കടവ് -പി.അബൂബക്കർ(ലീഗ്) 42
പട്ടാക്കാൽ ഹസൈനാർ കല്ലൂരാവി(ലീഗ്) 2
മുറിയനാവി- സക്കീന യൂസഫ്(ലീഗ്) 12