ചാവക്കാട്: ഭാര്യയുടെ ജീവൻ അപായപ്പെടുത്താൻ ബലമായി വിഷദ്രാവകം കുടിപ്പിക്കുകയും മാരകായുധം കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ ഭർത്താവായ പെരുമ്പിലാവ് വീട്ടുവളപ്പിൽ അബ്ദുള്ളക്കുട്ടി മകൻ അബ്ദുൾ റസാക്കിനെ(40)യും ബന്ധുവിനെയും ചാവക്കാട് അസി. സെഷൻസ് കോടതി വെറുതെ വിട്ടു.
2015 ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. വിദേശത്ത് ജോലി ചെയ്തിരുന്ന ഭർത്താവ് അവധിക്ക് വന്ന ദിവസം അർദ്ധരാത്രിയിൽ ഭാര്യയെ മാരകായുധം ഉപയോഗിച്ച് ആക്രമിച്ച് വിഷദ്രാവകം ബലമായി കുടിപ്പിക്കുകയായിരുന്നു. രക്തം ഛർദ്ദിച്ച യുവതിയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ആശുപത്രിയിൽ വച്ച് യുവതി ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കുന്നംകുളം പൊലീസിൽ മൊഴി നൽകിയിരുന്നു.
വിഷദ്രാവക കുപ്പിയും, മാരകായുധവും കോടതിയിൽ ഹാജരാക്കിയെങ്കിലും പ്രതികൾക്കെതിരെ കുറ്റം തെളിയിക്കുാൻ പ്രോസിക്യൂഷനായില്ലെന്ന് ജഡ്ജി റ്റി.ഡി. ബൈജു പറഞ്ഞു. പ്രതികൾക്ക് വേണ്ടി അഡ്വ. പി.എ. പ്രദീപ് ഹാജരായി.