ഇൗഞ്ചക്കൽ പെരുന്താന്നിയിലെ വീട്ടിൽ തിങ്കളാഴ്ച രാത്രി ഉറക്കത്തിനിടെ ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. 70 വയസായിരുന്നു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പുത്തൻകോട്ട ശ്മശാനത്തിൽ. ഭാര്യ: അനുരാധ(സർവോദയസ്കൂൾ മുൻ അദ്ധ്യാപിക)മക്കൾ: ഹരിണി, ശ്യാംസുന്ദർ( യു.എസ്.എ)ചെന്നൈ സ്വദേശിയായ ഡോ.രാമകൃഷ്ണൻ 1972ലാണ് വി.എസ്. എസ്. സി.യിൽ ചേർന്നത്. റോക്കറ്റ് വികസന സാങ്കേതിക വിദ്യയിൽ രാജ്യത്തെ മുൻനിര ശാസ്ത്രജ്ഞനായിരുന്നു. ചെന്നൈയിലെ ഗുണ്ടി എൻജിനിയറിംഗ് കോളേജിൽ നിന്ന് മെക്കാനിക്കൽ എൻജിനിയറിംഗ് ബിരുദവും ചെന്നൈ ഐ.ഐ.ടി.യിൽ നിന്ന് എയ്റോ സ്പേസ്ടെക്നോളജിയിൽ എം.ടെക്കും നേടി. 2003 ലെ പത്മശ്രീ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. അന്താരാഷ്ട്ര എയ്റോ സ്പെയ്സ് ശാസ്ത്രജ്ഞരുടെ കൗൺസിലിൽ അംഗം, ഐ.എസ്.ആർ.ഒ.യുടെ വിക്ഷേപണങ്ങളിൽ ഫ്ളൈറ്റ് റെഡിനസ് റിവ്യൂ സമിതി ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. രാജ്യത്തിനകത്തും പുറത്തുമായി നിരവധി സർവകലാശാലകളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.