SignIn
Kerala Kaumudi Online
Tuesday, 02 March 2021 4.46 AM IST

തദ്ദേശ തിരഞ്ഞെടുപ്പ് ദിവസങ്ങളിൽ മദ്യമില്ല

beverages

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് ദിവസങ്ങളിലും വോട്ടെണ്ണൽ ദിവസവും സംസ്ഥാനത്ത് മദ്യനിരോധനം ഏർപ്പെടുത്തി. മൂന്ന് ഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പിൽ പ്രചാരണം അവസാനിക്കുന്ന സമയം മുതൽ വോട്ടെടുപ്പ് തീരുന്നതുവരെയും വോട്ടെണ്ണൽ ദിവസവുമാണ് ഡ്രൈ ഡേ. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ശുപാർശയെതുടർന്നാണിത്.

ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ പ്രചാരണം അവസാനിക്കുന്ന 6 ന് വൈകിട്ട് 6 മുതൽ വോട്ടെടുപ്പ് നടക്കുന്ന 8 ന് പോളിംഗ് അവസാനിക്കുന്നതുവരെയും. രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ 8 ന് വൈകിട്ട് 6 മുതൽ 10ന് വോട്ടെടുപ്പ് അവസാനിക്കുന്നതുവരെയും മൂന്നാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 12 ന് വൈകിട്ട് 6 മുതൽ 14 ന് വൈകിട്ടുവരെയാണ് ഡ്രൈ ഡേ. വോട്ടെണ്ണൽ നടക്കുന്ന 16 നും മദ്യമില്ല.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: DRY DAY, LOCAL BODY ELECTION
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.