നമ്മുടെ പഞ്ചായത്ത് പംക്തിയിൽ ഇന്ന് സംസാരിക്കുന്നത് ബി.ജെ.പി ജില്ലാ പ്രസിഡന്റ് ഗോപകുമാർ
തദ്ദേശ തിരഞ്ഞെടുപ്പിൽ ബി.ജെ.പി നയിക്കുന്ന എൻ.ഡി.എയുടെ പ്രതീക്ഷകൾ എന്തൊക്കെ?
1. ഇടതുമുന്നണിയുടെ അഴിമതിയെപ്പറ്റി നാട്ടിൽ പാട്ടാണ്. അത് ബി.ജെ.പിക്ക് ഗുണംചെയ്യും
2. എല്ലാ മേഖലയിലും അഴിമതിയും സ്വജനപക്ഷപാതവും പ്രകടം
3. ജനോപകാരപ്രദമായ കേന്ദ്രാവിഷ്കൃത പദ്ധതികൾ നടപ്പാക്കുന്നില്ല
4. കശുഅണ്ടി അഴിമതിക്കേസിൽ കോൺഗ്രസ് നേതാവ് ആർ. ചന്ദ്രശേഖരനെ രക്ഷിക്കാൻ സി.പി.എം ശ്രമിച്ചത് കോൺഗ്രസുമായുള്ള രഹസ്യ ബന്ധത്തിന്റെ തെളിവാണ്
5. കർഷകർക്ക് 6000 രൂപ വീതം നൽകുന്ന കേന്ദ്ര നയത്തിന്റെ ഗുണം ലഭിക്കുന്നത് സാധാരണക്കാർക്കാണ്. അവർ ബി.ജെ.പിക്ക് വോട്ടുചെയ്യും
6. സി.പി.എം പാർട്ടി സെക്രട്ടറി രാജി വെയ്ക്കേണ്ടിവന്ന പശ്ചാത്തലം എല്ലാവർക്കുമറിയാം
11. ഇടതുപക്ഷം ഭരിക്കുന്ന കൊല്ലം കോർപ്പറേഷൻ അഴിമതിയിൽ മുങ്ങിത്താണു
13. കേന്ദ്രഫണ്ട് വാങ്ങി ബാങ്കിലിട്ട് പലിശവാങ്ങുന്ന ഏക കോർപ്പറേഷനാണ് കൊല്ലത്തേത്
14. പി.എസ്.സി റാങ്ക് ലിസ്റ്റിൽപ്പെട്ട ചെറുപ്പക്കാർ ജോലികിട്ടാതെ ആത്മഹത്യ ചെയ്യുന്നു
15. മത്സ്യബന്ധന മേഖലയിൽ അഞ്ചു ശതമാനമാണ് മീൻ പിടിക്കാനുള്ള നികുതി. ഇതിനെതിരെയും ജനങ്ങൾ വിധിയെഴുതും. കൊല്ലത്തെ രാഷ്ട്രീയചരിത്രം മാറ്റിയെഴുതുന്ന തിരഞ്ഞെടുപ്പാവും ഇത്തവണത്തേത്