തൃശൂർ: ജില്ലയിൽ 630 പേർക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ചു. 683 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 6298 ആണ്. തൃശൂർ സ്വദേശികളായ 81 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 59,712 ആണ്. 52,979 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്. സമ്പർക്കം വഴി 610 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 12 ആരോഗ്യ പ്രവർത്തകർക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 4 പേർക്കും, രോഗ ഉറവിടം അറിയാത്ത 4 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.
രോഗ ബാധിതരിൽ 60 വയസിനുമുകളിൽ 41 പുരുഷൻമാരും 46 സ്ത്രീകളും പത്ത് വയസിനു താഴെ 14 ആൺകുട്ടികളും 18 പെൺകുട്ടികളുമുണ്ട്.