തൃശൂർ: എ.ഐ.സി.സി സെക്രട്ടറി താരിഖ് അൻവറും യു.ഡി.എഫ് കൺവീനർ എം.എം. ഹസനും ജില്ലയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും. താരിഖ് അൻവർ നാളെ വൈകീട്ട് ആറിന് ചാലക്കുടിയിലും ഏഴിന് തൃശൂരിലും പങ്കെടുക്കും. മൂന്നിന് എം.എം ഹസൻ എളവള്ളി, വടക്കെക്കാട്, തിരുവത്ര, വെങ്കിടങ്ങ്, തളിക്കുളം, നാട്ടിക എന്നിവിടങ്ങളിൽ പങ്കെടുക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് എം.പി. വിൻസെന്റ് അറിയിച്ചു.