1. കാർഷികോത്പന്ന വ്യാപാര വാണിജ്യ നിയമം
മൂന്നു നിയമങ്ങളിൽ ഏറ്റവും എതിർപ്പ് നേരിടുന്നത്.
എ.പി.എം.സി ചന്തകൾക്ക് പുറത്തും ഉത്പന്നങ്ങൾ വിൽക്കാൻ അനുമതി
ഇ-ട്രേഡിംഗ്(ഇലക്ട്രോണിക് പ്ളാറ്റ്ഫോമുകൾ) വഴി ഇതര സംസ്ഥാനങ്ങളിലുള്ളവർക്കും കാർഷികോത്പന്നങ്ങൾ വിൽക്കാം.
എതിർപ്പ്:
സംസ്ഥാന എ.പി.എം.സി നിയമങ്ങൾ വഴി കർഷകരിൽനിന്ന് മാർക്കറ്റ് ഫീസ്, സെസ്, ലെവി എന്നിവ ഈടാക്കാനാകില്ല. സംസ്ഥാനങ്ങളുടെ അധികാരത്തിലെ ഇടപെടലെന്ന് ആരോപണം. വരുമാന നഷ്ടം(പഞ്ചാബിന് ഒരുവർഷം എ.പി.എംസി വഴി ലഭിക്കുന്നത് 6300 കോടി രൂപ)
2.1955ലെ അവശ്യവസ്തു നിയമ ഭേദഗതി
ധാന്യങ്ങൾ, ഭക്ഷ്യ എണ്ണകൾ, എണ്ണക്കുരുക്കൾ, പയർ വർഗങ്ങൾ, ഉള്ളി, ഉരുളക്കിഴക്ക് എന്നിവയുടെ ഉത്പാദനം, വില്്പന, സംഭരണം എന്നിവയ്ക്കുള്ള നിയന്ത്രണങ്ങളിൽ ഇളവ്.
പെട്ടെന്ന് ചീത്തയാവാത്ത ഉത്പന്നത്തിന്റെ വില ശരാശരിയെക്കാളും 50ശതമാനവും, പെട്ടെന്ന് ചീത്തയാവുന്നതാണെങ്കിൽ 100 ശതമാനവും ഉയരുകയാണെങ്കിൽ മാത്രം സംഭരണത്തിന് പരിധി.
ദേശീയ ദുരന്തങ്ങൾ, വിലക്കയറ്റം, ക്ഷാമം തുടങ്ങിയ അസാധാരണ സാഹചര്യങ്ങളിൽ നിയന്ത്രണമുണ്ടാകും
സംസ്കരണ യൂണിറ്റുകൾ, കയറ്റുമതി എന്നിവയിൽ സംഭരണ ശേഷി അനുസരിച്ച് ശേഖരിക്കാം
കർഷകർക്ക് നല്ല വിലയുറപ്പാക്കാനും നിക്ഷേപം ആകർഷിക്കാനും ലക്ഷ്യം
എതിർപ്പ്:
പരിധിയില്ലാതെ സംഭരിക്കുന്നത് പൂഴ്ത്തിവയ്പിന് വഴിയൊരുക്കും
കർഷകരിൽ നിന്ന് ചെറിയ വിലയ്ക്ക് സാധനം വാങ്ങി വിലകൂട്ടി വിൽക്കാൻ കുത്തകൾക്ക് അവസരം
3. കാർഷിക ശാക്തീകരണ, സംരക്ഷണ, വിലയുറപ്പിക്കൽ നിയമം
മുൻകൂട്ടി വിളകളുടെ വില നിർണയിച്ച് കൃഷി തുടങ്ങുന്ന കരാർ രീതിക്ക് പ്രോത്സാഹനം.
ഉത്പാദകർ, സംഭരിക്കുന്നവർ, ചില്ലറ വ്യാപാരികൾ, കയറ്റുമതിക്കാർ എന്നിവരുമായി കർഷകർക്ക് സുതാര്യമായ ഇടപാട് സാദ്ധ്യമാക്കാനുള്ള നിയമ ചട്ടക്കൂട്
വിത്ത് വിതയ്ക്കുന്ന സമയത്തെ അനിശ്ചിതത്വം, പിന്നീടുണ്ടാകുന്ന നഷ്ടം, വരുമാനം ഉറപ്പാക്കൽ, നിക്ഷേപം ആകർഷിക്കൽ, വിളകൾക്ക് ഗുണനിലവാരം ഉറപ്പിക്കൽ എന്നിവ ലക്ഷ്യം.
എതിർപ്പ്:
കരാർ കൃഷി വ്യാപകമാക്കും.
വില നിശ്ചയത്തിന് മാനദണ്ഡങ്ങൾ വ്യക്തമാക്കുന്നില്ല
താങ്ങുവില സമ്പ്രദായം തകർന്ന് കുത്തകകൾക്ക് കർഷകർക്കുമേൽ മേധാവിത്വം നൽകും