SignIn
Kerala Kaumudi Online
Saturday, 16 January 2021 5.45 PM IST

രാജ്യത്ത് 24 മണിക്കൂറിനിടെ 36,604 കൊവിഡ് കേസുകൾ; 501 മരണം, പ്രതിദിന രോഗബാധയിൽ കേരളം ഒന്നാമത്

india-covid

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 36,604 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തു. 501 പേർ മരണമടഞ്ഞു. ഇതോടെ കൊവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ ആകെ എണ്ണം 1,38,122 ആയി. ആകെ രോഗം സ്ഥിരീകരിച്ചത് 94,99,413 ആണ്. 24 മണിക്കൂറിനിടെ രോഗമുക്തി നേടിയവർ 43,203 ആണ്. ഇതോടെ 89,32,647 പേർ രാജ്യത്ത് ആകെ രോഗമുക്തരായി. 4,28,644 പോസി‌റ്റീവ് കേസുകളാണ് ആകെ രാജ്യത്തുള‌ളത്. കഴിഞ്ഞ പത്ത് ദിവസമായി പ്രതിദിന രോഗനിരക്ക് 50,000ന് താഴെയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്തെ കൊവിഡ് പോസി‌റ്റിവി‌റ്റി നിരക്ക് 7.15ൽ നിന്ന് 6.69 ശതമാനമായി കുറഞ്ഞെന്ന് കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷൺ അറിയിച്ചു. ഇതുവരെ 14.13 കോടി ടെസ്‌റ്റുകളാണ് രാജ്യത്ത് നടത്തിയത്. പത്ത് ലക്ഷം പേരിൽ കണക്കെടുത്താൽ ഇന്ത്യ ഇപ്പോഴും പ്രതിദിന കൊവിഡ് വർദ്ധന നിരക്കിലും മരണനിരക്കിലും മ‌റ്റുള‌ള രാജ്യങ്ങളെക്കാൾ പിന്നിലാണെന്നും രാജേഷ് ഭൂഷൺ പറഞ്ഞു.

വിവിധ സംസ്ഥാനങ്ങളിലെ കൊവിഡ് നിരക്ക് പരിശോധിച്ചാൽ കഴിഞ്ഞ 24 മണിക്കൂറിൽ ഏ‌റ്റവുമധികം രോഗം സ്ഥിരീകരിച്ചത് കേരളത്തിലാണ്. 5375 പുതിയ കേസുകൾ.6151 പേർ രോഗമുക്തി നേടി. 4930 കേസുകളുള‌ള മഹാരാഷ്‌ട്രയാണ് രണ്ടാമത്. രോഗമുക്തരായ മഹാരാഷ്‌ട്രയാണ് പ്രതിദിന രോഗമുക്തിയിൽ മുന്നിൽ 6290 പേർ. ഡൽഹിയിൽ 4006 പേർക്ക് രോഗം സ്ഥിരീകരിച്ചു. 5036 പേർ രോഗമുക്തി നേടി.

പ്രതിദിന കൊവിഡ് കണക്കിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങളിൽ ആക്‌ടീവ് കൊവിഡ് കേസുകൾ കുറയുകയാണെന്ന് കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു. മഹാരാഷ്‌ട്ര, കർണാടക,കേരളം,ആന്ധ്രാപ്രദേശ്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിലാണ് ഇത്തരത്തിൽ കുറയുന്നത്. അതേസമയം പഞ്ചാബ്,ഹിമാചൽ പ്രദേശ്, മദ്ധ്യപ്രദേശ്, ഹരിയാന, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ ആക്‌ടീവ് കേസുകൾ വർദ്ധിച്ചു വരുന്നതായും അദ്ദേഹം പറഞ്ഞു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, INDIA COVID, HEALTH MINISTRY, HEALTH SECRETARY
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.