SignIn
Kerala Kaumudi Online
Monday, 25 January 2021 11.51 PM IST

പൊലീസിൽ പരാതി നൽകിയതിന് പ്രതികാരം; യുവാവ് ഭാര്യയുടെയും മകളുടെയും മുഖത്ത് ആസിഡൊഴിച്ചു

acid

കൊല്ലം: ഭാര്യയെയും മകളെയും നിരന്തരം ആക്രമിക്കുന്നതിന് പൊലീസ് അന്വേഷിച്ചെത്തിയതിന്റെ പ്രതികാരമായി യുവാവിന്റെ ആസിഡ് ആക്രമണം. ലഹരിക്കടിമയായ ഇരവിപുരം മംഗാരത്ത് കിഴക്കേതിൽ ജയനാണ് ഭാര്യയെയും മകളെയും അയൽവാസികളായ രണ്ട് കുട്ടികളെയും ആസിഡ് ഉപയോഗിച്ച് ആക്രമിച്ചത്. ലഹരിയിൽ വീട്ടിലെത്തി ഭാര്യയെയും മകളെയും ആക്രമിക്കുന്നത് ജയന്റെ പതിവായിരുന്നു. ചൊവ്വാഴ്‌ചയും ഇത് തുടർന്നതോടെ ഇയാൾക്കെതിരെ ഭാര്യ രാജി പൊലീസിൽ പരാതിപ്പെട്ടു. തുടർന്ന് പൊലീസ് അന്വേഷിച്ചെത്തിയതിന്റെ പ്രതികാരമായാണ് ജയൻ ഭാര്യ രാജി, മകൾ ആദിത്യ, അയൽവാസികളായ പ്രവീണ,നിരഞ്ജന എന്നിവർക്ക് നേരെ ആസിഡ് ആക്രമണം നടത്തിയത്.

പൊലീസ് എത്തിയതറിഞ്ഞ് മുങ്ങിയ ജയൻ ആസിഡുമായി മടങ്ങിയെത്തി ഭാര്യയുടെയും മകളുടെയും അയൽവാസികളുടെയും മുഖത്തും ശരീരത്തിലും ആസിഡ് ഒഴിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ജയൻ ഒളിവിലാണ്. ഇയാൾക്കായി അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, ACID ATTACK, KOLLAM, WIFE, DOUGHTER
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.