കാഴ്ച്ചക്കാരെ ഒറ്റ നോട്ടത്തിൽ ഭയപ്പെടുത്തുന്ന നദിയാണ് റഷ്യയിലെ ഇസ്കിതിം. ഇതിലെന്താണ് ഇത്രമാത്രം ഭയപ്പെടാൻ എന്നല്ലേ... ഈ നദിയിലെ ജലത്തിന് ചുവപ്പ് നിറമാണ് അതും ചോരയോട് സമാനമായ ചുവപ്പ് നിറം. മനുഷ്യർ മാത്രമല്ല മൃഗങ്ങൾ പോലും ഭയന്ന് ഈ നദിയിൽ ഇറങ്ങാറില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇസ്കിതിം നദി ചോര പോലെ ചുവന്നൊഴുകാൻ കാരണം ഏതോ വസ്തു കലർന്നതാണെന്നാണ് പ്രാഥമിക നിഗമനം. റഷ്യയുടെ തെക്കുഭാഗത്തുകൂടിയാണ് ഈ നദി ഒഴുകുന്നത്. വ്യാവസായിക നഗരമായ കെമെരേവോയിലൂടെയാണ് നദി ഒഴുകുന്നത്. അവിടെയുള്ള ജനങ്ങളും ഇത് കണ്ട് ഭയന്നിരിക്കുകയാണ്.