സിഡ്നി: ഓസ്ട്രേലിയൻ സൈനികന്റെ വ്യാജചിത്രം പ്രചരിപ്പിച്ച സംഭവത്തിൽ ചൈനയെ വിമർശിക്കാൻ ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം വി ചാറ്റ് ഉപയോഗിച്ച് ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ. അഫ്ഗാൻ കുഞ്ഞിന്റെ കഴുത്തിൽ കത്തിവച്ചു നിൽക്കുന്ന ഓസ്ട്രേലിയൻ സൈനികൻ എന്ന രീതിയിലായിരുന്നു വ്യാജ ട്വീറ്റ്. വിഷയത്തിൽ മാപ്പ് പറയണമെന്ന് തിങ്കളാഴ്ച പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു.
ചൈനീസ് വിദേശകാര്യമന്ത്രാലയത്തിന്റെ വക്താവായ ഴാവോ ലിജാൻ പോസ്റ്റു ചെയ്ത 'തികച്ചും അരോചകമായ' ചിത്രം നീക്കം ചെയ്യണമെന്നും മോറിസൺ ആവശ്യപ്പട്ടിരുന്നു. ഇത് തികച്ചും അന്യായവും ഒരിക്കലും ന്യായീകരിക്കാൻ കഴിയുന്നതുമല്ല. ചൈനീസ് സർക്കാർ ഈ പോസ്റ്റിന്റെ അടിസ്ഥാനത്തിൽ അങ്ങേയറ്റം ലജ്ജിതരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി
മാപ്പ് പറയണമെന്ന ഓസ്ട്രേലിയൻ പ്രധാനമന്ത്രിയുടെ ആവശ്യം ചൈന നിരസിച്ചിരുന്നു. ഓസ്ട്രേലിയൻ ഭരണകൂടം അനാവശ്യ വിവാദമുണ്ടാക്കുകയാണെന്ന് ചൈന കുറ്റപ്പെടുത്തിയതായും റിപ്പോർട്ടുകൾ ഉണ്ട്. ഇതിന് പിന്നാലെ ചൊവ്വാഴ്ച രാത്രിയാണ് പ്രധാനമന്ത്രി വിചാറ്റിലൂടെ രംഗത്തെത്തിയത്.