SignIn
Kerala Kaumudi Online
Wednesday, 27 January 2021 3.52 PM IST

'ലോകമേ' അപ്രതീക്ഷിത സമ്മാനം, മലയാളത്തിലെ വി.എഫ്.എക്സ് ചിത്രമാണ് സ്വപ്നം; സംവിധായകന്‍ ബാനി ചന്ദ് ബാബു

director-bani-chand

നടി മംമ്താ മോഹന്‍ദാസിന്റെ ആദ്യ നിര്‍മാണ സംരംഭമായി പുറത്തിറങ്ങിയ ലോകമേ എന്ന മ്യൂസിക് സിംഗിള്‍ സംഗീതാസ്വാദകര്‍ക്കിടയില്‍ ഹിറ്റായി കഴിഞ്ഞു. ഏകലവ്യന്‍ സുഭാഷ് പാടി സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആക്കിയ 'ലോകമേ' എന്ന റാപ് സോങ്ങാണ് മംമ്ത മോഹന്‍ദാസ് പ്രൊഡക്ഷന്‍സ് മ്യൂസിക്ക് സിംഗിളായി പുറത്തിറക്കിയത്.

മലയാളത്തിലെ ഏറ്റവും ചിലവേറിയ മ്യൂസിക് സിംഗിളായി പുറത്തിറങ്ങിയ ലോകമേ ഹിറ്റായതിന്റെ സന്തോഷത്തിലാണ് സിംഗിളിനായി ദൃശ്യാവിഷ്‌കാരമൊരുക്കിയ ബാനി ചന്ദ് ബാബു. വിഷ്വല്‍ എഫക്ട്‌സ് മേഖലയില്‍ 12 വര്‍ഷത്തിലേറെയായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബാനി തിരുവനന്തപുരം സ്വദേശിയാണ്.

director-bani-chand

'ലോകമേ' അപ്രതീക്ഷിതം

മംമ്ത മോഹന്‍ദാസ് നിര്‍മാണരംഗത്തേക്ക് വന്നപ്പോൾ ആദ്യസംരംഭം ഒരു സിനിമയായിരിക്കും എന്ന് പലർക്കും തോന്നിയിരുന്നു.അതൊരു മ്യൂസിക് ആല്‍ബം ആയതോടെ ആളുകളുടെ ശ്രദ്ധ വർദ്ധിച്ചു. സിനിമയില്‍ വിഷ്വല്‍ ഇഫക്ട്‌സ് ഡയറക്ടറായി പ്രവര്‍ത്തിച്ച പരിചയമാണുള്ളത്. ഞങ്ങളുടെ കമ്പനിയുടെ പേര് കോക്കനട്ട് ബഞ്ച് ക്രിയേഷന്‍സ് എന്നാണ്. കൊച്ചിയിലാണ് ഓഫീസ്. മുന്‍പ് ചില പരസ്യങ്ങള്‍ ചെയ്തിട്ടുണ്ട്. സംവിധായകന്‍ എന്ന നിലയില്‍ ആദ്യ വര്‍ക്ക് 'ലോകമേ' ആണ്.

മറ്റൊരു പ്രൊജക്ടിന്റെ ഭാഗമായിട്ടാണ് നോയല്‍ ബെനിനെ പരിചയപ്പെടുന്നത്. അതിനിടയില്‍ ഏകലവ്യനും വിനീത് എന്ന മ്യൂസിക് ഡയറക്ടറും ഈ മ്യൂസിക് സിംഗിളിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വേണ്ടി നോയലിനെ കണ്ടിരുന്നു. അങ്ങനെയാണ് ഞാൻ ഇതിലേയ്ക്ക് വരുന്നത്. പ്രൊഡക്ഷനില്‍ മംമ്തയുടെ പങ്കാളിയാണ് നോയല്‍ ബെന്‍. സിനിമയോട് അത്രയും ആത്മാര്‍ത്ഥതയുള്ള ഒരു പ്രൊഡ്യൂസറാണ് മംമ്ത. ലോകമേ എന്ന മ്യൂസിക് വീഡിയോയ്ക്ക് ഞങ്ങള്‍ ആവശ്യപ്പെട്ടതെല്ലാം അവര്‍ നല്‍കി. മംമ്തയുടെ ഭാഗത്ത് നിന്നുണ്ടായ സഹകരണമാണ് ലോകമേ ഇത്രയ്ക്ക് വിജയിക്കാൻ കാരണം. മികച്ച വരികളാണ് ഏകലവ്യന്‍ എഴുതിയിരിക്കുന്നത്. കേട്ടപ്പോള്‍ തന്നെ എനിക്കത് ഇഷ്ടപ്പെട്ടു. വരികള്‍ക്ക് ചേരുന്ന വിഷ്വല്‍സ് കൊണ്ടുവരിക എന്നതിനായിരുന്നു പ്രാധാന്യം.

director-bani-chand

വി.എഫ്.എക്സ് സ്വപ്നം

ഈ മേഖലയില്‍ ഇത്ര വര്‍ഷത്തെ എക്‌സ്പീരിയന്‍സ് ഉള്ളത് കൊണ്ട് തന്നെ നമ്മള്‍ പ്രേക്ഷകര്‍ക്ക് നല്‍കുന്ന എന്ത് പ്രോഡക്ടും നിലവാരമുള്ളതാവണം എന്ന് നിര്‍ബന്ധമുണ്ട്. അതില്‍ വിട്ടുവീഴ്ച്ചയുണ്ടാകില്ല. പിന്നെ, സ്വന്തമായി ചെയ്യുന്ന സിനിമ തന്നെയാണ് വലിയ സ്വപ്നം. അതിന്റെ ചര്‍ച്ചകളും മറ്റും നടക്കുന്നു. തീരുമാനമായാല്‍ എല്ലാവരെയും അറിയിക്കും. സിനിമയുടെ കാര്യമായ കൊണ്ട് ഒന്നും പറയാന്‍ കഴിയില്ല. മലയാളത്തിലെ പൂർണമായും വി എഫ് എക്സിൽ ഉള്ള ചിത്രവും സ്വപ്നമാണ്. ഇപ്പോൾ വി.എഫ്.എക്സ് വർക്കുകൾ കൂടുതലും കൊച്ചിയിൽ നടക്കുന്നുണ്ട്. അത് രണ്ട് വർഷം കൊണ്ട് ഉണ്ടായ മാറ്റമാണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: BANI CHAND, INTERVIEW
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.