വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉപദേഷ്ടാവ് ഡോ.സ്കോട്ട് അറ്റ്ലസ് രാജിവച്ചു. കൊവിഡ് ടാസ്ക് ഫോഴ്സിൽ അംഗമായിരുന്ന സ്കോട്ടിന്റെ നടപടികളെല്ലാം വിവാദമായിരുന്നു. ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിനും മാസ്ക് നിർബന്ധമാക്കിയതിനും സ്കോട്ട് എതിരായിരുന്നു.സ്റ്റാൻഫോഡ് യൂണിവേഴ്സിറ്റിയുടെ ഹൂവർ ഇൻസ്റ്റിറ്റ്യൂട്ടിലെ റേഡിയോളജിസ്റ്റായിരുന്ന സ്കോട്ട് നാലുമാസമാണ് കൊവിഡ് പ്രതിരോധ ദൗത്യസംഘത്തിലുണ്ടായിരുന്നത്. രാജിവയ്ക്കാനുണ്ടായ കാരണം അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. കൊവിഡിനെതിരെ നിയന്ത്രണമല്ല ആർജിത പ്രതിരോധമാണ് വേണ്ടതെന്ന വാദമായിരുന്നു സ്കോട്ടിന്റേത്. ട്രംപും സമാനവാദങ്ങൾ ഉയർത്തിയിരുന്നു.