ലണ്ടൻ: ബ്രിട്ടനിലെ ഹാവ്ലോക് റോഡ് ഇനി അറിയപ്പെടുന്നത് സിഖ് മതസ്ഥാപകനായ ഗുരുനാനാക്കിന്റെ പേരിൽ. ലണ്ടനിലെ ഏറ്റവും വലിയ ഗുരുദ്വാര സ്ഥിതിചെയ്യുന്നത് ഇവിടെയാണ് . പൊതുസ്ഥലങ്ങളുടെ വൈവിദ്ധ്യവത്കരണത്തിനായി ലണ്ടൻ മേയർ സാദിഖ് ഖാൻ നിയമിച്ച കമ്മിഷന്റെ നിർദേശപ്രകാരമാണ് പേരു മാറ്റിയത്.
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെ 1857ൽ നടന്ന ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരത്തെ അടിച്ചമർത്തിയ ബ്രിട്ടീഷ് മേജർ ജനറലായിരുന്ന സർ ഹെൻറി ഹാവ്ലോക്കിന്റെ പേരിലായിരുന്നു ഈ റോഡ് ഇത്രയുംനാൾ അറിയപ്പെട്ടിരുന്നത്. ഗുരുനാനാക്കിന്റെ 551ാം ജന്മദിനത്തോടനുബന്ധിച്ചാണ് പുനർനാമകരണം.