കണ്ണൂർ: മാവേലി, മലബാർ, ചെന്നൈ സൂപ്പർഫാസ്റ്റ് തുടങ്ങിയ ട്രെയിനുകളുടെ സമയത്ത് പ്രത്യേക ട്രെയിൻ സർവീസിന് റെയിൽവേ ബോർഡ് അനുമതി നൽകി. ഏഴ് പ്രത്യേക ട്രെയിനുകൾക്കാണ് അനുമതി .പ്രത്യേക ട്രെയിനുകളിലേക്കുള്ള റിസർവേഷൻ ഇന്നലെ തുടങ്ങി. കൺഫേം ടിക്കറ്റുകൾ ലഭിച്ചവർക്കുമാത്രമാണ് യാത്ര ചെയ്യാനാകുക. കൊവിഡ് രോഗലക്ഷണമുള്ളവരെ യാത്ര ചെയ്യാൻ അനുവദിക്കില്ല. പ്രത്യേക പരിശോധന നടത്തി മാത്രമെ പ്ളാറ്റ് ഫോമുകളിലേക്ക് കയറ്റി വിടുകയുള്ളൂ.
06630/06629 മംഗളൂരു സെൻട്രൽ–തിരുവനന്തപുരം–മംഗളൂരു, 06729/06730 മധുര–പുനലൂർ– മധുര എക്സ്പ്രസ്, 02695 / 02696 എം.ജി.ആർ ചെന്നൈ സെൻട്രൽ–തിരുവനന്തപുരം–എം.ജി.ആർ ചെന്നൈ സെൻട്രൽ, 06603 / 06604 മംഗളൂരു സെൻട്രൽ–തിരുവനന്തപുരം–മംഗളൂരു സെൻട്രൽ, 02668 / 02667 കോയമ്പത്തൂർ–നാഗർകോവിൽ–കോയമ്പത്തൂർ, 06127 / 06128 ചെന്നൈ എഗ്മോർ–ഗുരുവായൂർ–ചെന്നൈ എഗ്മോർ പ്രതിദിന ട്രെയിൻ, 06063 / 06064 ചെന്നൈ എഗ്മോർ–നാഗർകോവിൽ–ചെന്നൈ എഗ്മോർ പ്രതിവാര ട്രെയിൻ എന്നീ പ്രത്യേക ട്രെയിനുകളാണ് സർവീസ് നടത്തുക.
06630 മംഗളൂരു സെൻട്രൽ–തിരുവനന്തപുരം, മലബാർ എക്സ്പ്രസിന്റെ സമയമായ വൈകിട്ട് 6.15ന് മംഗളൂരുവിൽനിന്ന് പുറപ്പെടും. നാളെ സർവീസ് ആരംഭിക്കും. 06629 മടക്ക ട്രെയിൻ വൈകിട്ട് 6.40ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടും. ശനിയാഴ്ചയാണ് സർവീസ് ആരംഭിക്കുക.
06603 മംഗളൂരു സെൻട്രൽ–തിരുവനന്തപുരം പ്രതിദിന ട്രെയിൻ, മാവേലി എക്സ്പ്രസിന്റെ സമയമായ വൈകിട്ട് 5.30ന് മംഗളൂരുവിൽനിന്ന് പുറപ്പെടും. 10 മുതലാണ് സർവീസ്. മടക്ക ട്രെയിനായ 06604 തിരുവനന്തപുരം–മംഗളൂരു പ്രതിദിന ട്രെയിൻ തിരുവനന്തപുരത്തുനിന്ന് രാത്രി 7.25ന് പുറപ്പെടും. 11ന് സർവീസ് തുടങ്ങും.
4 പ്രത്യേക ട്രെയിനിന്റെ സർവീസ് നീട്ടി
നിലവിലുള്ള നാല് പ്രത്യേക ട്രെയിനിന്റെ സർവീസ് നീട്ടി. 02511 ഗൊരഖ്പുർ–തിരുവനന്തപുരം ദ്വൈവാര ട്രെയിൻ 27 വരെയും 02512 തിരുവനന്തപുരം –ഗൊരഖ്പുർ ദ്വൈവാര ട്രെയിൻ ഡിസംബർ 30 വരെയും സർവീസ് നടത്തും. 06526 കെ.എസ്.ആർ ബംഗളൂരു–കന്യാകുമാരി പ്രതിദിന സ്പെഷ്യൽ ഡിസംബർ 31 വരെയും 06525 കന്യാകുമാരി–കെ.എസ്.ആർ ബംഗളൂരു പ്രതിദിന സ്പെഷ്യൽ 2021 ജനുവരി രണ്ടുവരെയുമാണ് സർവീസ് നീട്ടിയത്.