കൊച്ചി: കയർഫെഡ് കയർ സഹകരണ സംഘങ്ങളിൽ നിന്നും സംഭരിച്ച കയറിന്റെ വില കുടിശികയില്ലാതെ പൂർണ്ണമായും വിതരണം ചെയ്തതായി കയർഫെഡ് പ്രസിഡന്റ് അഡ്വ.എൻ.സായികുമാർ അറിയിച്ചു.
2015-16 ൽ 77,000 ക്വിന്റലായിരുന്നു കയർ സംഭരണം. 16-17 ൽ ലക്ഷം ക്വിന്റലായും 17-18ൽ 1.27 ലക്ഷം ക്വിന്റലും 18-19ൽ 1.57 ലക്ഷം ക്വിന്റലും 19-20ൽ 2 ലക്ഷം ക്വിന്റലുമായി കയർ ഉൽപ്പാദനം
ഉയർന്നു. നൂറ് ആട്ടോമാറ്റിക് സ്പിന്നിംഗ് മെഷീൻ ഫാക്ടറികളും സ്ഥാപിച്ചു. ഈ യൂണിറ്റുകളിലാകെ 1000 മെഷീനുകൾ രണ്ടു ഷിഫ്റ്റുകളിലായി പ്രവർത്തിക്കും. ഈ സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ ഇത്തരത്തിൽ 100 യൂണിറ്റുകൾ കൂടി സ്ഥാപിക്കും. ഈ വർഷത്തെ കയർ ഉൽപ്പാദനം 4 ലക്ഷം ക്വിന്റലാണ് ലക്ഷ്യം.
അടുത്ത വർഷം ഇരട്ടി കയർ സംഭരിക്കാനാണ് ശ്രമം. സംഭരിക്കുന്ന കയറിന്റെ സിംഹഭാഗവും കയർ ഭൂവസ്ത്രം ഉൾപ്പെടെയുള്ള കയർ ഉൽപ്പന്നങ്ങളാക്കി മാറ്റുകയാണ്. സംസ്ഥാന സർക്കാരിന്റെ രണ്ടാം കയർ പുനസംഘടനാ പദ്ധതിയുടെ വിജയമാണ് കയർഫെഡിന്റെ നേട്ടങ്ങളുടെ അടിസ്ഥാനമെന്നുംകയർഫെഡ് പ്രസിഡന്റ് പറഞ്ഞു.