കൊച്ചി: ലോകോത്തര പ്രീമിയം ഗ്രേഡ് പെട്രോൾ, 100 ഒക്ടേൻ, രാജ്യത്ത് ആദ്യമായി ഇന്ത്യൻ ഓയിൽ വിപണിയിൽ എത്തിച്ചു. എക്സ്പി 100 എന്ന ബ്രാൻഡിലെ പുതിയ പ്രീമിയം പെട്രോൾ കേന്ദ്ര എണ്ണ, പ്രകൃതി വാതക, സ്റ്റീൽ മന്ത്രി ധർമേന്ദ്ര പ്രഥാനാണ് എക്സ്പി 100 വിപണിയിലിറക്കിയത്.
എണ്ണ പ്രകൃതി വാതക സെക്രട്ടറി തരുൺ കപൂർ, ഇന്ത്യൻ ഓയിൽ ചെയർമാൻ ശ്രീകാന്ത് മാധവ വൈദ്യ, ഇന്ത്യൻ ഓയിൽ ആർ ആൻഡ് ഡി ഡയറക്ടർ ഡോ. എസ്.എസ്.വി രാമകുമാർ, ഇന്ത്യൻ ഓയിൽ മാർക്കറ്റിങ്ങ് ഡയറക്ടർ ഗുർമീത് സിംഗ് എന്നിവർ പങ്കെടുത്തു.
അപൂർവം രാജ്യങ്ങളിൽ മാത്രമേ ഒക്ടേൻ പെട്രോൾ ലഭിക്കുന്നുള്ളുവെന്ന് ധർമേന്ദ്ര പ്രഥാൻ ചൂണ്ടിക്കാട്ടി.
ആത്മനിർഭർ ഭാരത് സംരംഭത്തിന്റെ ഭാഗം കൂടിയാണ് പുതിയ ഉല്പന്നം.
ആഡംബര കാറുകൾക്കും മോട്ടോർ ബൈക്കുകൾക്കും വേണ്ടി രൂപകല്പന ചെയ്ത എക്സ്പി 100 അൾട്രാ മോഡേൺ, അൾട്രാ പ്രീമിയം ഉല്പന്നമാണ്. വാഹനത്തിന് ഉയർന്ന കരുത്തും മികച്ച പ്രകടനക്ഷമതയും ഇത് നൽകും.
തദ്ദേശീയമായി വികസിപ്പിച്ച ഒക്ടാ മാക്സ് സാങ്കേതിക വിദ്യ ഉപയോഗിച്ച് മഥുര റിഫൈനറിയിലാണ് പുതിയ ഇന്ധനം നിർമ്മിക്കുന്നത്. നിലവിൽ 91 ഒക്ടേൻ പെട്രോളാണ് ഇന്ത്യയിൽ ലഭ്യമാകുന്നത്. നിലവിൽ 100 ഒക്ടേൻ പെട്രോൾ ജർമനിയും അമേരിക്കെുന ഉൾപ്പെടെ ആറു രാജ്യങ്ങളിൽ മാത്രമേ ഉള്ളൂ.