ആലപ്പുഴ: കൊവിഡിന്റെ പശ്ചാത്തലത്തിൽ പോളിംഗ് സ്റ്റേഷനുകളിൽ പ്രത്യേക ക്രമീകരണങ്ങളും മുൻകരുതലും സ്വീകരിക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം. പോളിംഗ് ഉദ്യോഗസ്ഥർ ഫെയ്സ് ഷീൽഡ്, മാസ്ക്, സാനിട്ടൈസർ, കൈയുറ എന്നിവ നിർബന്ധമായും ഉപയോഗിക്കണം. പോളിംഗ് ഏജന്റുമാർക്കും മാസ്ക്, സാനിറ്റൈസർ എന്നിവ നിർബന്ധം. വോട്ടർമാർ പോളിംഗ് ബൂത്തിലേക്ക് പ്രവേശിക്കുമ്പോഴും പുറത്തേയ്ക്കു പോകുമ്പോഴും സാനിറ്റൈസർ ഉപയോഗിക്കണം. പോളിംഗ് ബൂത്തിൽ പ്രവേശിക്കുന്ന വോട്ടർമാർ തിരിച്ചറിയൽ രേഖ കാണിച്ച് ബോധ്യപ്പെടുത്തണം. വോട്ടർമാർ മാസ്ക് നിർബന്ധമായും ധരിച്ചിരിക്കണം. തിരിച്ചറിയൽ വേളയിൽ മാത്രം ആവശ്യമെങ്കിൽ മാസ്ക് മാറ്റണം.
ബൂത്തിനകത്ത് ഒരേസമയം മൂന്ന് വോട്ടർമാർക്ക് സാമൂഹ്യ അകലം പാലിച്ച് പ്രവേശനം നൽകും.