ചാവക്കാട്: തെക്കഞ്ചേരിയിൽ വാഹന പരിശോധനയ്ക്ക് പൊലീസ് ബൈക്ക് തടഞ്ഞപ്പോൾ ബൈക്ക് ഉപേക്ഷിച്ച് കടന്നുകളഞ്ഞ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ബൈക്കിൽ നിന്ന് കഞ്ചാവും ഹാഷിഷ് ഓയിലും,കത്തിയും കണ്ടെടുത്തു. തെക്കഞ്ചേരി പെരിങ്ങാടൻ സുന്ദരൻ മകൻ അജിത്തിനെ(കണ്ണൻ- 20) ആണ് ചാവക്കാട് എസ്.എച്ച്.ഒ: അനിൽകുമാർ ടി. മേപ്പിള്ളി, എസ്.ഐമാരായ യു.കെ. ഷാജഹാൻ, കെ.പി. ആനന്ദ്, അനിൽ, സി.പി.ഒമാരായ ശരത്ത്, അനീഷ്, താജൂദ്ദിൻ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.