മുംബയ്: ക്ഷേത്രത്തിലെത്തുന്നവർ മാന്യമായി വസ്ത്രം ധരിക്കണമെന്ന ക്ഷേത്രാധികാരികളുടെ നിർദ്ദേശത്തിനെതിരെ ആക്ടിവിസ്റ്റ് തൃപ്തി ദേശായി. പൂജാരിമാർ അർദ്ധനഗ്നരായി നിൽക്കുമ്പോൾ ഭക്തർ മാത്രം മാന്യമായി വസ്ത്രം ധരിക്കണമെന്ന് പറയുന്നത് എന്തിനെന്നാണ് തൃപ്തി ചോദിച്ചത്. ഷിർദി സായിബാബ സൻസ്ഥാന്റെ തീരുമാനത്തെയാണ് തൃപ്തി ചോദ്യം ചെയ്തത്. ഭക്തർ മാന്യമായി വസ്ത്രം ധരിക്കണമെന്ന് കാട്ടി ക്ഷേത്രത്തിന്റെ വിവിധ ഇടങ്ങിൽ ബോർഡുകൾ പ്രത്യക്ഷപ്പെട്ടതിനെ തുടർന്നാണ് തൃപ്തി മറുപടിയുമായി എത്തിയത്. ഭക്തരെ അവർ ധരിക്കുന്ന വസ്ത്രം നോക്കി അളക്കരുതെന്നും ഡ്രസ് കോഡ് ഏർപ്പെടുത്തരുതെന്നും പറഞ്ഞ തൃപ്തി അത്തരമൊരു നിയമം ഭരണഘടനം ലംഘനമാണെന്നും കൂട്ടിച്ചേർത്തു. അതേസമയം, വസ്ത്രധാരണത്തെക്കുറിച്ച് അഭ്യർത്ഥന നടത്തുക മാത്രമാണ് ചെയ്തതെന്ന് ക്ഷേത്ര ട്രസ്റ്റ് ചീഫ് എക്സിക്യുട്ടീവ് അറിയിച്ചു.