കൊല്ലങ്കോട്: കൂട്ടുകാരുമൊത്ത് വീട്ടിലിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്ത മലയാമ്പള്ളം കറത്തേടത്ത് വീട്ടിൽ വേലുവിന്റെ മകൻ കൃഷ്ണകുമാറിനെ (32) വെട്ടിയ സംഭവത്തിൽ സഹോദരൻ മധുവിനെ (41) പൊലീസ് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച രാത്രിയുണ്ടായ തർക്കത്തെ തുടർന്ന് ചൊവ്വാഴ്ച പുലർച്ചെ നാലരയോടെയാണ് വെട്ടുകത്തി ഉപയോഗിച്ച് കൃഷ്ണകുമാറിന്റെ തലയിലും ഇടതുകൈയിലും കാലിലും ദേഹത്തും മധു വെട്ടിപരിക്കേല്പിച്ചത്. ഗുരുതര പരിക്കിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് കൃഷ്ണകുമാർ.
ആറുവർഷം മുമ്പ് പാലക്കാട് കോട്ടയിൽ റിമാന്റ് പ്രതികളെ കൊണ്ടുപോകുമ്പോൾ വെട്ടി പരിക്കേല്പിക്കാൻ ശ്രമിച്ച കേസിൽ ശിക്ഷയനുഭവിച്ചയാളാണ് മധു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.