ന്യൂഡൽഹി :കൊവിഡിന് പിന്നാലെ വായുമലനീകരണം കൂടി രൂക്ഷമായതോടെ രാജ്യത്ത് പടക്കങ്ങൾ വിൽക്കുന്നതും പൊട്ടിക്കുന്നതും ദേശീയ ഹരിത ട്രൈബ്യൂണൽ നിരോധിച്ചു.
വായു മലിനീകരണ തോത് ഏറ്റവും അധികം ഉയർന്നു നിൽക്കുന്ന ഡൽഹി അടക്കമുള്ള സംസ്ഥാനങ്ങളിലെ നഗരമേഖലകൾക്കാണ് നിയന്ത്രണം ബാധകം. മലിനീകരണം കുറഞ്ഞയിടങ്ങളിൽ ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി അന്നേ ദിവസങ്ങളിൽ രാത്രി 11.55നും 12.30നും ഇടയിൽ മാത്രം പടക്കം പൊട്ടിക്കാം. കഴിഞ്ഞ ദീപാവലിക്ക് മുൻപും പടക്കങ്ങൾക്ക് നിയന്ത്രണവും നിരോധനവും ട്രൈബ്യൂണൽ ഏർപ്പെടുത്തിയിരുന്നു.