തിരുവനന്തപുരം: കൊച്ചുവേളിയിൽ നിന്ന് രാത്രി 8.50നുള്ള നിലമ്പൂർ റോഡ് രാജ്യറാണി എക്സ്പ്രസ് 8ന് സർവീസ് പുനരാരംഭിക്കും. 9ന് മടക്ക സർവീസ് നടത്തും. സ്പെഷ്യൽ ട്രെയിനെന്ന നിലയ്ക്കാണ് സർവീസ്. കൊവിഡ് മൂലം നിറുത്തിവെച്ചിരിക്കുകയായിരുന്നു. നേരത്തെയുണ്ടായിരുന്ന എല്ലാ സ്റ്റോപ്പുകളുമുണ്ട്. സമയക്രമത്തിലും മാറ്റമില്ല. മുൻകൂർ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു.