തിരുവനന്തപുരം: വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിൽ ഒഴിവുളള സീറ്റുകളിലേക്കുളള സ്പോട്ട് അഡ്മിഷൻ നാളെ നടത്തുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. രാവിലെ ഒൻപത് മുതൽ 15,000 റാങ്ക് വരെയുളള എല്ലാ വിഭാഗക്കാരും, ഉച്ചയ്ക്ക് 12 മുതൽ 30,000 റാങ്ക് വരെയുള്ള എല്ലാ പിന്നാക്കസമുദായംഗങ്ങൾ, പട്ടികജാതി, സാമ്പത്തിക പിന്നാക്ക വിഭാഗക്കാരും, 02.30 മുതൽ 50,000 റാങ്ക് വരെയുള്ള എല്ലാ പട്ടികജാതിവിഭാഗക്കാരും, 03.00 മുതൽ റാങ്ക്ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ടെക്സ്റ്റൈൽ ടെക്നോളജി പഠിക്കാൻ താത്പര്യമുള്ള എല്ലാ വിഭാഗക്കാരും നേരിട്ട് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.polyadmission.org, www.cpt.ac.in.