SignIn
Kerala Kaumudi Online
Tuesday, 02 March 2021 1.37 PM IST

അപരൻമാർ എഴുതുമോ പെരിങ്ങാവിന്റെ വിധി ?

candidate


തൃശൂർ: കോർപറേഷനിൽ ഏറ്റവും കൂടുതൽ അപര ശല്യമുള്ള ഡിവിഷനായ പെരിങ്ങാവിൽ ഇത്തവണ വാശിയേറിയ പോരാട്ടം. യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.എ. ഗോപകുമാറിന് ഭീഷണിയായി മൂന്ന് അപരൻമാരും എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. വി.കെ. സുരേഷ് കുമാറിനെതിരെ ഒരു അപരനും രംഗത്തുണ്ട്. യു.ഡി.എഫിന്റെ സിറ്റിംഗ് വാർഡാണ് പെരിങ്ങാവ്. 2010-15 കാലഘട്ടത്തിൽ ഡിവിഷനെ പ്രതിനിധീകരിച്ച വ്യക്തിയാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയായ എൻ.എ. ഗോപകുമാർ. ഗോപകുമാറിന്റെ ഭാര്യ പ്രസീജയാണ് നിലവിലെ കൗൺസിലർ. വാർഡ് ജനറലായതോടെ ഗോപകുമാറിനെ വീണ്ടും മത്സരിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.

വിവിധ കൗൺസിലുകളിൽ അംഗമായിരുന്ന അഡ്വ. വി.കെ. സുരേഷ് കുമാർ നിലവിൽ രാമവർമ്മപുരം ഡിവിഷനിലെ കൗൺസിലറാണ്. രണ്ട് മുൻ കൗൺസിലർമാരും എൻ.ഡി.എയുടെ എം.എ. ബിനുവും തമ്മിലാണ് ശക്തമായ മത്സരം. ഇതിനു പുറമേയാണ് നാലു അപരൻമാരുടെ സാന്നിദ്ധ്യം.

കെ. ഗോപകുമാർ, എം. ഗോപകുമാർ, ഗോപൻ, സുരേഷ് കുമാർ എന്നിവരാണ് സ്വതന്ത്ര സ്ഥാനാർത്ഥികളായി രംഗത്തുള്ളത്. ഡിവിഷന് സുപരിചിതരാണ് മൂന്നു മുന്നണി സ്ഥാനാർത്ഥികളുമെന്നത് മത്സര വീര്യം കൂട്ടുന്നു. ഡിവിഷനിൽ കഴിഞ്ഞ കാലങ്ങളിൽ ചെയ്ത പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി തന്നെയാണ് യു.ഡി.എഫ് പ്രചാരണ രംഗത്ത് സജീവമാകുന്നത്.

അതേസമയം ഇടതു സ്ഥാനാർത്ഥിയുടെ പ്രചാരണ വിഷയവും വികസനം തന്നെയാണ്. താൻ പ്രതിനിധീകരിച്ചിരുന്ന ഡിവിഷനിൽ നടത്തിയ വികസന പ്രവർത്തനങ്ങൾക്ക് ഒപ്പം കോർപറേഷൻ എൽ.ഡി.എഫ് ഭരണസമിതിയുടെ വികസന നേട്ടങ്ങളും സംസ്ഥാന സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങളും എൽ.ഡി.എഫ് ഉയർത്തിക്കാട്ടുന്നു.

അട്ടിമറി വിജയം തങ്ങൾക്ക് ഉണ്ടാകുമെന്ന കണക്കുകുട്ടലിലാണ് എൻ.ഡി.എ സ്ഥാനാർത്ഥി ബിനുവിന്റെ പ്രചാരണം. ഓരോ വർഷം ചെല്ലുംതോറും വർദ്ധിക്കുന്ന വോട്ടിന്റെ എണ്ണം ഇത്തവണ നേട്ടമാകുമെന്ന് എൻ.ഡി.എ അവകാശപ്പെടുന്നു. അപരൻമാർ മുന്നണി സ്ഥാനാർത്ഥികളെ എങ്ങനെ ബാധിക്കുമെന്നത് സംബന്ധിച്ച് സ്ഥാനാർത്ഥികളിൽ ആശങ്ക ഉയർത്തുന്നുണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.