ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ആറ് കോടി നാൽപ്പത്തിയേഴ് ലക്ഷം പിന്നിട്ടു. ആകെ രോഗബാധിതരുടെ എണ്ണം 6,47,98,140 ആയി ഉയർന്നു. 14,98,104 പേർ മരിച്ചു. 44,897,77 പേർ രോഗമുക്തി നേടി. അമേരിക്ക,ഇന്ത്യ,ബ്രസീൽ തുടങ്ങിയ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഉളളത്.
രോഗികളുടെ എണ്ണത്തിൽ ലോകത്ത് ഒന്നാം സ്ഥാനത്തുളള അമേരിക്കയിൽ 14,296,65 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഒന്നരലക്ഷത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 2,79,698 പേർ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം എൺപത്തിനാല് ലക്ഷം കടന്നു.
ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 95 ലക്ഷം പിന്നിട്ടു. കഴിഞ്ഞദിവസം 33,761 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ രോഗികളുടെ 4.74 ശതമാനമാണിത്. രോഗമുക്തി നിരക്ക് 93.81 ശതമാനമായി വർദ്ധിച്ചു. ആകെ രോഗമുക്തർ 89,70,104 ആണ്.
ബ്രസീലിൽ ഇതുവരെ അറുപത്തിന്നാല് ലക്ഷത്തിലധികം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 1,74,531 ആയി.രോഗമുക്തി നേടിയവരുടെ എണ്ണം അമ്പത്തിയാറ് ലക്ഷം കടന്നു.റഷ്യയിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. രാജ്യത്ത് 23,47,401 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.