കൊച്ചി: എറണാകുളത്ത് എടവനക്കാട്ട് അമ്മയേയും മൂന്നുമക്കളേയും വീടിനുളളിൽ മരിച്ച നിലയിൽ കണ്ടെത്തി. അമ്മ വിനീത (23), കുട്ടികൾ വിനയ്, ശ്രാവൺ, ശ്രേയ എന്നിവരാണ് മരിച്ചത്. അമ്മയെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. കുട്ടികൾ നിലത്ത് മരിച്ച് കിടക്കുകയായിരുന്നു. വിഷം ഉളളിൽ ചെന്ന് മരിച്ചതായാണ് സൂചന. നാല് വയസ്, മൂന്നു വയസ്, മൂന്നു മാസം എന്നിങ്ങനെയാണ് കുട്ടികളുടെ പ്രായം.