മൃഗങ്ങളുടെ രസകരമായതും സാഹസികവുമായ വീഡിയോകൾ നമ്മൾ മനുഷ്യർക്ക് എന്നും പ്രത്യേകതയുളളതാണ്. മൃഗങ്ങൾ മറ്റുളളവയെ സഹായിക്കുന്നതോ, ഉപദ്രവിക്കുന്നതോ ഒക്കെയായുളള വീഡിയോകൾ സമൂഹ മാദ്ധ്യമങ്ങളിൽ വൻ തരംഗം തന്നെ സൃഷ്ടിക്കാറുണ്ട്. അത്തരത്തിൽ രസകരമായ ഒരു വീഡിയോ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നുണ്ട്. സീബ്രയോടൊപ്പം കളിക്കുന്ന ആഫ്രിക്കൻ ആനക്കുട്ടിയുടെ മുപ്പത് സെക്കന്റ് മാത്രം ദൈർഘ്യമുളള വീഡിയോയാണത്. ചുരുങ്ങിയ സമയം കൊണ്ട് പതിനായിരത്തോളം പേർ വീഡിയോ കണ്ടുകഴിഞ്ഞു.
Friendship has no survival value; rather it is one of those things that give value to survival💕 pic.twitter.com/XvFY8HsbLN
— Susanta Nanda (@susantananda3) December 2, 2020
ഒരു പുൽതകിടിയിൽ നിൽക്കുന്ന ചെറിയൊരു സീബ്രയെ തന്റെ തുമ്പിക്കൈയിൽ ചുറ്റിപ്പിടിച്ച് കളിക്കുന്ന ആനക്കുട്ടിയുടെ വീഡിയോ ആണ് വൈറലായത്. ഐ.എഫ്.എസ് ഓഫീസറായ സുശാന്ത നന്ദ ആണ് ഈ വീഡിയോ ട്വിറ്ററിൽ ഷെയർ ചെയ്തത്. സൗഹൃദത്തിന് ജന്തുവർഗങ്ങൾക്കിടയിൽ വ്യത്യാസമില്ല എന്നാണ് അദ്ദേഹം പോസ്റ്റിന് നൽകിയ തലവാചകം.