പ്യോങ്യാങ്: കൊവിഡ് വാക്സിൻ ഗവേഷകരെ ലക്ഷ്യമിട്ട് ഉത്തരകൊറിയൻ ഹാക്കർമാർ. വാക്സിൻ ഗവേഷണം നടത്തുന്ന ഒമ്പത് സ്ഥാപനങ്ങളുടെ നെറ്റ്വർക്കിലേക്ക് അവർ കടന്നു കയറാൻ ശ്രമിച്ചുവെന്നാണ് റിപ്പോർട്ട്. യു.എസിലെ ജോൺസൺ ആൻഡ് ജോൺസൺ, നോവാക്സ്, ബ്രിട്ടനിലെ ആസ്ട്രസെനാക്ക, ദക്ഷിണകൊറിയയിലെ ജെനെക്സിൻ, ബോർയങ് ഫാർമ, ഷിൻ പൂംഗ് ഫാർമ, സെൽട്രിയോൺ, ബോസ്റ്റണിലെ മെഡിക്കൽ സെന്റർ, ജർമ്മനിയിലെ ടുബിൻജെൻ എന്നിവിടങ്ങളിലെല്ലാം ഹാക്കിംഗ് ശ്രമങ്ങളുണ്ടായി. അതേസമയം, സുപ്രധാന വിവരങ്ങൾ ഹാക്കർമാർക്ക് ലഭിച്ചോയെന്നതിൽ വ്യക്തതയില്ല. കിമുസ്കി എന്ന ഹാക്കിംഗ് ഗ്രൂപ്പാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചതെന്നും റിപ്പോർട്ടുകളുണ്ട്.