കൊച്ചി: മാർച്ചിൽ സി.ബി.എസ്.ഇ പരീക്ഷകൾ നടക്കുന്ന 10, 12 ക്ളാസ് വിദ്യാർത്ഥികൾക്ക് ക്ളാസ് ആരംഭിക്കാൻ അനുവദിക്കണമെന്ന് മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്കൂൾസ് കേരള ആവശ്യപ്പെട്ടു.
കൊവിഡ് മൂലം അടച്ച സ്കൂളുകൾ തുറന്നില്ലെങ്കിലും മാർച്ചിൽ പരീക്ഷ നടത്താനാണ് സി.ബി.എസ്.ഇ ബോർഡിന്റെ തീരുമാനം. ഓൺലൈൻ ക്ളാസ് നൽകുന്നുണ്ടെങ്കിലും കുട്ടികൾക്ക് സംശയങ്ങൾ തീർക്കുന്നതിന് നേരിട്ട് ക്ളാസ് നൽകേണ്ടതുണ്ട്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പരമാവധി നൂറുപേരെ ഉൾപ്പെടുത്തി ക്ളാസ് നടത്താൻ അനുമതി നൽകണമെന്ന് കൗൺസിൽ സെക്രട്ടറി ജനറൽ ഡോ. ഇന്ദിരാ രാജൻ നിവേദനത്തിൽ ആവശ്യപ്പെട്ടു.