ഓയൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച കേസിലെ പ്രതിയായ കോട്ടക്കവിള, കാരക്കൽ കോളനിയിൽ സുനിൽ ഭവനിൽ അനീഷി (23) നെ പീഡനക്കേസിൽ വീണ്ടും പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹ വാഗ്ദാനം നല്കി അയൽവാസിയായ പെൺകുട്ടിയെ പീഡിപ്പിച്ച അനീഷിനെതിരെ ഒരു വർഷം മുൻപ് പൂയപ്പള്ളി പൊലീസ് കേസെടുക്കുകയും ഇയാളെ റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ അനീഷ് പെൺകുട്ടിയെ വീണ്ടും പീഡനത്തിനിരയാക്കുകയും ഗർഭിണിയായ പെൺകുട്ടി കഴിഞ്ഞ ദിവസം കൊല്ലം വിക്ടോറിയ അശുപത്രിയിൽ പ്രസവിക്കുകയും ചെയ്തു. സംഭവം പ്രദേശത്തെ ആശാ പ്രവർത്തകർ പൊലീസിനെ അറിയിച്ചതിനെത്തുടർന്ന് കേസെടുക്കുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.. കോടതിയിൽ ഹാജരാക്കിയ അനീഷിനെ റിമാൻഡ് ചെയ്തു.