SignIn
Kerala Kaumudi Online
Friday, 22 January 2021 10.05 AM IST

238 പേർക്ക് കൂടി കൊവിഡ് 98 പേർക്ക് രോഗമുക്തി

എല്ലാവർക്കും സമ്പർക്കത്തിലൂടെ രോഗബാധ

കൽപ്പറ്റ: വയനാട് ജില്ലയിൽ ഇന്നലെ 238 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 98 പേർ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകൻ ഉൾപ്പെടെ എല്ലാവർക്കും സമ്പർക്ക ത്തിലൂടെയാണ് രോഗബാധ. 15 പേരുടെ സമ്പർക്ക ഉറവിടം ലഭ്യമല്ല.
ഇതോടെ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 11408 ആയി. 9763 പേർ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 75 മരണം. നിലവിൽ 1570 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 819 പേർ വീടുകളിലാണ് ഐസൊലേഷനിൽ കഴിയുന്നത്.

രോഗം ബാധിച്ചവർ
മാനന്തവാടി സ്വദേശികളായ 27 പേർ, പടിഞ്ഞാറത്തറ 21 പേർ, ബത്തേരി 20 പേർ, കൽപ്പറ്റ, പനമരം 18 പേർ വീതം, കണിയാമ്പറ്റ 16 പേർ, കോട്ടത്തറ, അമ്പലവയൽ, പുൽപ്പള്ളി 15 പേർ വീതം, വൈത്തിരി, മുട്ടിൽ 12 പേർ വീതം, മുപ്പൈനാട് 11 പേർ, പൂതാടി 9 പേർ, തരിയോട് 7 പേർ, തിരുനെല്ലി 5 പേർ, മേപ്പാടി, നെന്മേനി, നൂൽപ്പുഴ, പൊഴുതന 3 പേർ വീതം, മീനങ്ങാടി 2 പേർ, തവിഞ്ഞാൽ, എടവക, വെങ്ങപ്പള്ളി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്.

രോഗമുക്തർ
കൽപ്പറ്റ സ്വദേശികളായ 12 പേർ, മേപ്പാടി 8 പേർ, ബത്തേരി 7 പേർ, വൈത്തിരി 6 പേർ, പൊഴുതന, കണിയാമ്പറ്റ 5 പേർ വീതം, മൂപ്പൈനാട്, മാനന്തവാടി, കോട്ടത്തറ, പൂതാടി 4 പേർ വീതം, എടവക, പനമരം 3 പേർ വീതം, നെന്മേനി, മീനങ്ങാടി, തൊണ്ടർനാട്, വേങ്ങപ്പള്ളി, തവിഞ്ഞാൽ 2 പേർ വീതം, മുട്ടിൽ, നൂൽപ്പുഴ, തരിയോട്, തിരുനെല്ലി, പുൽപ്പള്ളി സ്വദേശികളായ ഓരോരുത്തരും ഒരു തമിഴ്നാട് സ്വദേശിയും വീടുകളിൽ ചികിത്സയിലുള്ള 17 പേരുമാണ് രോഗമുക്തരായത്.

ഇന്നലെ നിരീക്ഷണത്തിലായത് 913 പേർ

501 പേർ നിരീക്ഷണകാലം പൂർത്തിയാക്കി

നിലവിൽ നിരീക്ഷണത്തിലുള്ളത് 9145 പേർ

834 പേർ ആശുപത്രിയിൽ നിരീക്ഷണത്തിൽ

ഇന്നലെ അയച്ചത് 1054 സാമ്പിളുകൾ

ഇതുവരെ അയച്ചത് 171797 സാമ്പിളുകൾ

ഫലം ലഭിച്ചത്171240

159832 നെഗറ്റീവും 11408 പോസിറ്റീവും

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, WAYANAD
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.