ഹൈദരാബാദ് : കല്യാണ പാർട്ടിയ്ക്കിടെ മട്ടൺ കറി വിളമ്പുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ യുവാവ് കൊല്ലപ്പെട്ടു. മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. തെലങ്കാനയിലെ യദാദ്രി ഭുവനഗിരിയിലാണ് ജില്ലയിലാണ് സംഭവം. 35 കാരനായ സുരാറാം പരുഷരാമുലു ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ സഹോദരൻ നാഗരാജു ഗുരുതരാവസ്ഥയിലാണ്. പ്രവീൺ, കിഷ്തൈയ്യ എന്നിവർ ചേർന്ന് കോടാലിയും വടികളും കൊണ്ടാണ് ഇവരെ ആക്രമിച്ചത്.
ചൊവ്വാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്. കല്യാണ ചെറുക്കന്റെ ബന്ധുവായിരുന്നു സുരാറാം വെങ്കടയ്യ എന്നയാൾ. കല്യാണത്തിനായി സംഘം പക്കാല ഗ്രാമത്തിലെത്തി. ഇതിനിടെ കല്യാണപെണ്ണിന്റെ വീട്ടുകാർ തങ്ങളെ സ്വീകരിച്ചത് ശരിയായില്ലെന്ന് സുരാറാം അഭിപ്രായപ്പെട്ടു. ഭക്ഷണത്തിനൊപ്പം വിളമ്പിയ മട്ടൺ കറിയിൽ പീസ് ഇല്ലെന്ന് സുരാറാം ആരോപിച്ചു. ഇതിന്റെ പേരിൽ സുരാറാമും ഒപ്പം വന്ന സുഹൃത്തായ ചന്ദ്രയ്യയും കല്യാണ വീട്ടിൽ വച്ച് വഴക്കുണ്ടായി. മറ്റുള്ളവർ ചേർന്ന് തർക്കം പരിഹരിച്ചു.
എന്നാൽ തിരിച്ച് ഗ്രാമത്തിലെത്തിയപ്പോൾ ഇരുവരും തമ്മിൽ വീണ്ടും തർക്കമുണ്ടായി. സംഘർഷം രൂഷമായതോടെ സുരാറാം വെങ്കടയ്യയുടെ മക്കളായ പ്രവീൺ, കിഷ്തൈയ്യ എന്നിവർ ചന്ദ്രയ്യയുടെ മക്കളായ സുരാറാം പരുഷരാമുലു, നാഗരാജു എന്നിവരെ കോടാലി കൊണ്ട് ആക്രമിക്കുകയായിരുന്നു. ഇരുവരെയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും പരുഷരാമുലു മരിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.