മീററ്റ്: പ്രധാനമന്ത്രി നരേന്ദ്ര മോദി 'മൻ കി ബാത്തിൽ' പരാമർശിച്ച നായ് ചത്തു. കരൾ, വൃക്ക എന്നിവയ്ക്കുണ്ടായ അണുബാധയെത്തുടർന്നാണ് മരണം.
കൊവിഡ് കാലത്ത് ഉപേക്ഷിക്കപ്പെട്ട തെരുവുനായയെ ഉത്തർപ്രദേശ് പൊലീസിന്റെ പി.എ.സി വിഭാഗം സംരക്ഷിക്കുന്നത് പ്രധാനമന്ത്രി 'മൻ കി ബാത്തിൽ" പരാമർശിക്കുകയും പ്രശംസിക്കുകയും ചെയ്തിരുന്നു.
രാകേഷ് എന്നു വിളിക്കപ്പെട്ടിരുന്ന നായയ്ക്ക് അഞ്ചുവയസായിരുന്നു. ഔദ്യോഗിക ബഹുമതികളോടെ പൊലീസുകാർ നായയെ കുഴിച്ചുമൂടി.
ലോക്ക്ഡൗൺ കാലത്ത് ഏകനായ നായയെ പൊലീസുകാർ ഭക്ഷണവും മറ്റും നൽകി പരിപാലിച്ച് വരികയായിരുന്നു.