തിരുവനന്തപുരം: ജലസേചന വകുപ്പിൽ ഓവർസിയർ/ഡ്രാഫ്റ്റ്സ്മാൻ (മെക്കാനിക്കൽ) ഗ്രേഡ് 1, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ്, ലീഗൽ മെട്രോളജി വകുപ്പിൽ ഇൻസ്പെക്ടിംഗ് അസിസ്റ്റന്റ് തുടങ്ങി 51 തസ്തികകളിൽ പി.എസ്.സി വിജ്ഞാപനം പുറപ്പെടുവിച്ചു. അസാധാരണ ഗസറ്റ് 30.11.2020 തീയതിയായാണ് വിഞ്ജാപനം. അവസാന തീയതി ഡിസംബർ 30.
പ്രമാണ പരിശോധന
പബ്ലിക് വർക്സ്/ഇറിഗേഷൻ വകുപ്പിൽ മൂന്നാം ഗ്രേഡ് ഓവർസിയർ/ട്രേസർ തസ്തികയുടെ (കാറ്റഗറി നമ്പർ 247/18) സാദ്ധ്യതാ പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളുടെ പ്രമാണപരിശോധന 15, 16, 17, 18, 21, 22, 23, 24, 28, 29, 30 തീയതികളിൽ 10.30 ന് പി.എസ്.സി. ആസ്ഥാന ഓഫീസിലും തിരുവനന്തപുരം ഒഴികെയുള്ള 13 ജില്ലാ ഓഫീസുകളിലും നടക്കും.