കോട്ടയം: കൊവിഡ് പശ്ചാത്തലത്തിൽ മന്നം ജയന്തി ആഘോഷം ജനുവരി ഒന്ന്, രണ്ട് തീയതികളിൽ പെരുന്ന എൻ.എസ്.എസ് ആസ്ഥാനത്ത് നടക്കുമെന്ന് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ അറിയിച്ചു. ഒന്നിന് നടത്തുന്ന അഖില കേരള നായർ പ്രതിനിധി സമ്മേളനം ഉപേക്ഷിച്ചു. രണ്ടിന് മന്നം ജയന്തി ദിനം "ജൻമദിനാചരണ"മായി നടത്തും.