ന്യൂഡൽഹി: ലാവ്ലിൻ കേസ് ഇന്ന് സുപ്രീംകോടതിയിൽ. ജസ്റ്റിസ് യുയു ലളിത് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് സിബിഐ നൽകിയ ഹർജി പരിഗണിക്കുന്നത്.മുഖ്യമന്ത്രി പിണറായി വിജയനുൾപ്പെടെയുളളവരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയത് ചോദ്യം ചെയ്തുകൊണ്ടാണ് സിബിഐ ഹർജി നൽകിയത്.
കേസിൽ പിണറായി വിജയൻ, കെ മോഹൻ ചന്ദ്രൻ, എ ഫ്രാൻസിസ് എന്നിവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ഇതു ചോദ്യം ചെയ്തുകൊണ്ടാണ് സിബിഐ ഹർജി നൽകിയിരിക്കുന്നത്.രണ്ട് കോടതികൾ ഒരേ തീരുമാനമെടുത്ത കേസിൽ ശക്തമായ വാദങ്ങളുമായി വരണമെന്ന് സിബിഐയോട് കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു.
കൂടാതെ കേസുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കാൻ രണ്ടാഴ്ചത്തെ സമയം കോടതി സിബിഐക്ക് നൽകിയിരുന്നു. കേസിലെ വാദങ്ങളും വസ്തുതകളും ചേർത്തുള്ള വിശദമായ കുറിപ്പ് സിബിഐ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.