തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിനടുത്ത് തൊഴിലുറപ്പ് ജോലിക്കായി രാവിലെ തന്നെ പത്ത് പതിനഞ്ചോളം വനിതാ പണിക്കാർ ചാല് വൃത്തിയാക്കാൻ ഇറങ്ങി.പെട്ടന്നാണ് കൂട്ടത്തിലുള്ള ഒരാളുടെ നിലവിളി പാമ്പ്.... പാമ്പ്, പെരുമ്പാമ്പ് എന്ന് അതിലൊരാൾ വിളിച്ച് പറഞ്ഞു. പക്ഷേ ഉടൻ തന്നെ പാമ്പ് ചാനലിനോട് ചേർന്ന കുറ്റിക്കാട്ടിലേക്ക് ഒളിച്ചു.
എല്ലാവർക്കും പിന്നെ പണിചെയ്യാൻ പേടി.അങ്ങനെയാണ് വാവയെ വിളിക്കുന്നത്.സ്ഥലത്തെത്തിയ വാവ ചുറ്റും നോക്കിയെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല.പണിക്കാരുടെ പേടിമാറ്റാൻ വാവ അവിടെ തിരച്ചിൽ തുടർന്നു.പണിക്കാരോട് ജോലി തുടരാൻ പറഞ്ഞു,കുറച്ചു സമയം കഴിഞ്ഞതും ചാലിന്റെ അപ്പുറത്തെ വശത്തു നിന്ന് കൂട്ടവിളി.പാമ്പ് ചാലിലെ വെള്ളത്തിൽ കൂടി പോകുന്നു, അണലിയാണ് എല്ലാവരും ഒന്ന് പേടിച്ചു.
വാവ പാമ്പിന്റെ കൂടെ ഓടി. കുറച്ചു നേരം എല്ലാവരും പരിഭ്രാന്തരായി.പക്ഷെ വെള്ളത്തിൽ കിടന്ന അണലിയെ അതിസാഹസികമായി വാവ പിടികൂടി ചാക്കിലാക്കുന്ന നേരം ചാലിന്റെ അപ്പുറത്ത് നിന്നും വീണ്ടും കൂട്ട നിലവിളി അവിടെയും ഒരു അണലി, പിന്നെ വാവ ഒന്നും നോക്കിയില്ല ചാലിൽ നിന്ന് അപ്പുറത്തെ വശത്തേക്ക് ചാടി മുള്ളുവേ ലിക്കടിയിലൂടെ അണലിയെ പിടികൂടാനായി അടുത്ത ശ്രമം ,കാണുക സാഹസികതയും,അപകടവും നിറഞ്ഞ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...