ഹാക്കർമാരുടെ ആക്രമണത്തിന് ഇരയായിരിക്കുകയാണ് പ്രശസ്ത തെന്നിന്ത്യൻ താരം വരലക്ഷ്മി ശരത്കുമാർ. തന്റെ ട്വിറ്റർ, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ട വിവരം താരം തന്നെയാണ് വെളിപ്പെടുത്തിയത്. തന്റെ അക്കൗണ്ടുകളിൽ നിന്ന് മെസേജുകൾ വന്നാൽ കരുതിയിരിക്കണമെന്ന് വരലക്ഷ്മി പറയുന്നു. സൈബർ ക്രിമിനലുകളുടെ പിടിയിൽ നിന്ന് തന്റെ അക്കൗണ്ടുകൾ തിരിച്ചുപിടിക്കാനുള്ള തീവ്രശ്രമത്തിലാണ വരലക്ഷ്മി.ശരത് കുമാറിന്റെ മകളായ വരലക്ഷ്മി കസബ, മാസ്റ്റർ പീസ് എന്നീ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്കും സുപരിചിതയാണ്. നിസാർ സംവിധാനം ചെയ്യുന്ന ആദ്യ തമിഴ് ചിത്രമായ കളേഴ്സ് പൂർത്തിയാക്കിയ വരലക്ഷ്മിയുടെ മറ്റൊരു പുതിയ ചിത്രം തെലുങ്കുതാരം രവി തേജ നായകനാകുന്ന ക്രാക്കാണ്. ചിത്രത്തിൽ നെഗറ്റീവ് ടച്ചുള്ള വേഷമാണ് വരലക്ഷ്മിയുടേത്.