സ്വതന്ത്രൻ പിടിച്ച വാർഡ് തിരിച്ച് പിടിക്കണം ലീഗിന്
പഴയങ്ങാടി: മാടായി പഞ്ചായത്തിലെ പതിനാറാം വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയും ലീഗ് നേതാവും തമ്മിൽ തീ പാറും പോരാട്ടം. സ്വാതന്ത്ര സ്ഥാനാർത്ഥിയായ മമ്മസ്സൻ അഷ്റഫും ലീഗ് നേതാവ് സഹീദ് കായിക്കാരനും തമ്മിലാണ് ഇവിടെ പോരാട്ടം. ഇവരെ കൂടാതെ അനിൽകുമാർ എന്ന സ്വതന്ത്രനും അഷ്റഫ് എന്ന ലീഗ് അപരനും ഉണ്ട്. 2015ൽ നടന്ന തിരഞ്ഞെടുപ്പിന്റെ തനിയാവർത്തനമാണ് ഇക്കുറിയും ഇവിടെ.
ലീഗ് സ്ഥാനാർത്ഥി ആയ സഹീദിന് എതിരെ അന്ന് മത്സരിച്ച അഷ്റഫ് അട്ടിമറി വിജയമാണ് കരസ്ഥമാക്കിയത്. കാലാകാലങ്ങളായി 200 വോട്ടിന് മുകളിൽ ഭൂരിപക്ഷത്തിന് ലീഗ് വിജയിക്കുന്ന ഇവിടെ അഷ്റഫ് വിജയിച്ചത് 226 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്. പുതിയങ്ങാടിയിലെ ലീഗ് നേതൃത്വവുമായി ഇടഞ്ഞതിനെ തുടർന്ന് ലീഗിൽ നിന്ന് മാറി നിൽക്കുന്നവരുടെ കൂട്ടായ്മയാണ് അന്ന് വിജയം നേടിയത്. പാർട്ടിയുടെ സർവ്വസന്നാഹങ്ങളും ഒരുക്കി സഹീദ് പ്രചാരണം നടത്തുമ്പോൾ വ്യക്തിബന്ധങ്ങളും കുടുംബബന്ധങ്ങളും ഉപയോഗപ്പെടുത്തിയാണ് അഷ്റഫിന്റെ പ്രചാരണം,