SignIn
Kerala Kaumudi Online
Monday, 01 March 2021 4.50 PM IST

ജില്ലാ പഞ്ചായത്ത് പിടിക്കാൻ യു.ഡി.എഫും എൽ.ഡി.എഫും : അട്ടിമറിക്കായി എൻ.ഡി.എയും

corporation

തൃശൂർ: കോർപറേഷനും നഗരസഭകളും ഒഴിച്ചുള്ള സ്ഥലങ്ങൾ ഉൾപ്പെടുന്ന ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ സ്ഥാനാർത്ഥി പര്യടനം അവസാന ഘട്ടത്തിലേക്ക് നീങ്ങുമ്പോൾ ഫലം പ്രവചനാതീതം. ജില്ലയിലുള്ള 29 ഡിവിഷനുകളിൽ പൊരിഞ്ഞ പോരാട്ടമാണ് നടക്കുന്നത്. കഴിഞ്ഞ തവണ വ്യക്തമായ ഭൂരിപക്ഷത്തോടെ എൽ. ഡി. എഫാണ് അധികാരത്തിലെത്തിയത്. എന്നാൽ, ഇത്തവണ ഭരണം പിടിച്ചെടുക്കുമെന്ന് യു.ഡി.എഫ് അവകാശപ്പെടുന്നു. ശക്തമായ മത്സരം കാഴ്ച്ചവെച്ചു എൻ.ഡി.എയും രംഗത്തുണ്ട്. മൂന്നു മുന്നണികളും പ്രചാരണ രംഗത്ത് ഒട്ടും പിറകിലല്ല. പരിചയ സമ്പന്നരെയും അതോടൊപ്പം യുവാക്കളെയും അണിനിരത്തിയാണ് മത്സരം.

ഡിവിഷൻ വികസനവും പൊതു രാഷ്ട്രീയവും

പ്രചാരണ കാറ്റ് ആഞ്ഞുവീശുമ്പോൾ തിരഞ്ഞെടുപ്പ് വിഷയമായി പ്രാദേശിക വികസനത്തിനൊപ്പം പൊതു രാഷ്ട്രീയവും ഉയർന്നു വരുന്നുണ്ട്. സ്ഥാനാർത്ഥി പര്യടനം ആരംഭിച്ചത്തോടെ കവലകൾ തോറും പരസ്പരം ആരോപണം ഉന്നയിച്ച് പരമാവധി വോട്ടുകൾ പെട്ടിയിലാക്കുന്നതിനുള്ള തന്ത്രമാണ് മുന്നണികൾ മെനയുന്നത്. എൽ.ഡി.എഫ് സർക്കാർ നടത്തുന്ന ജനക്ഷേമകരമായ പ്രവർത്തനം ഇടതു പക്ഷം ഉയർത്തുമ്പോൾ സ്വർണക്കടത്തും ലൈഫ് മിഷൻ അഴിമതിയും കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളിലെ പാളിച്ചകളുമാണ് യു.ഡി.എഫിന്റെ പ്രചാരണായുധം. എൻ.ഡി.എ ആകട്ടെ സംസ്ഥാന സർക്കാരിനെതിരെയുള്ള വിഷയങ്ങൾക്ക് ഒപ്പം മോദി സർക്കാരിന്റെ കൃഷി സമ്മാൻ നിധി, ജൻ ധൻ അക്കൗണ്ട് തുടങ്ങി വിവിധ പദ്ധതികളും ഉയർത്തിക്കാട്ടുന്നു.

പ്രസിഡന്റാകാൻ സാദ്ധ്യതയുള്ളവർ

എൽ.ഡി.എഫ് ഭരണം നിലനിറുത്തിയാൽ മുൻ ജില്ലാ പഞ്ചായത്ത് അംഗം പി. കെ ഡേവിസ്, മാടക്കത്തറ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന പി. എസ് വിനയൻ എന്നിവർക്കാണ് കൂടുതൽ സാദ്ധ്യത. സി.പി.ഐയിലെ വി.എസ് പ്രിൻസ്, ഷീന പറയങ്ങാട്ടിൽ എന്നിവരെ പരിഗണിച്ചേക്കും. കോൺഗ്രസ് ജയിച്ചാൽ ഡി.സി.സി വൈസ് പ്രസിഡന്റ് ജോസഫ് ടാജറ്റ്, പി.കെ രാജൻ, എൻ.എ സാബു എന്നിവർ പരിഗണനാ പട്ടികയിലുണ്ട്.

നിലവിലെ കക്ഷി നില

  • ആകെ സീറ്റ് 29
  • എൽ.ഡി.എഫ് 20
  • യു.ഡി. എഫ് 9

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, THRISSUR, JILLA PANCHAYATH
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.