ഫിലിപ്പീൻസ്: ഫിലിപ്പീൻസിൽ ഏഴ് വയസുകാരി ഓർഡർ ചെയ്ത ഭക്ഷണം എത്തിയത് 42 തവണ. തനിക്കും മുത്തശ്ശിക്കുമായി ചോറും ചിക്കൻ ഫ്രൈയുമാണ് കുട്ടി ഓർഡർ ചെയ്തത്. മിനിറ്റുകൾക്കകം 42 ഫുഡ് ഡെലിവറി ജീവനക്കാർ ഭക്ഷണവുമായി വീട്ടിലെത്തിയതോടെയാണ് വീട്ടുകാർ കൂടുതൽ പരിശോധന നടത്തിയത്. ഇന്റർനെറ്റിന് സ്പീഡ് കുറവായതിനാൽ കുട്ടി പലതവണ ഓർഡർ ബട്ടണിൽ അമർത്തിയതാകാം കാരണമെന്നാണ് വീട്ടുകാരുടെ വിശദീകരണം. ഭക്ഷണത്തിന്റെ വിലയായ 189 ഫിലിപ്പീൻസ് ഡോളറിന് പകരം 7945 ഫിലിപ്പീൻസ് ഡോളർ നഷ്ടമായി. ആപ്ലിക്കേഷന്റെ തകരാർ മൂലമാണ് വീഴ്ച സംഭവിച്ചതെന്നാണ് ഫുഡ് ഡെലിവറി സ്ഥാപനത്തിന്റെ വാദം.സംഭവിച്ച വീഴ്ചയെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും സ്ഥാപനം വ്യക്തമാക്കി.
അതേസമയം, അധികമായി ലഭിച്ച ഭക്ഷണം കുടുംബം സമീപവാസികൾക്കും ബന്ധുക്കൾക്കും ഭക്ഷണം വിതരണം ചെയ്തു.