SignIn
Kerala Kaumudi Online
Friday, 26 February 2021 10.04 PM IST

അബീഷയുടെ പോരാട്ടം വിധിയോട്

abeesha-ashik

ആലുവ: തലാസീമിയ മേജർ എന്ന മാരക രക്ത വൈകല്യ രോഗം അബീഷ ആഷിഖ് പ്രശ്‌നമാക്കുന്നില്ല. കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ ഇടത് സ്വതന്ത്രയായി പോരാടുകയാണ് അബീഷ.

15 ദിവസം കൂടുമ്പോൾ മറ്റുള്ളവരുടെ രക്തം ആവശ്യമായ തലാസീമിയ രോഗികൾ പണ്ടൊക്കെ കൗമാരം വിടുമ്പോഴേക്കും ജീവിതത്തോട് യാത്രപറയും. നൂതന ചികിത്സാ സൗകര്യങ്ങളാണ് ഇപ്പോഴിവർക്ക് തുണയാകുന്നത്. പലരും ഉന്നത വിദ്യാഭ്യാസവും ഉദ്യോഗവും നേടുന്നു. ചിലർക്ക് വിവാഹിതരാവാനും കുടുംബം പുലർത്താനുമാവുന്നു. ഇപ്പോഴിതാ തിരഞ്ഞെടുപ്പ് ഗോദയിലേക്കും അവർ കടന്നു. ഇന്ത്യയിൽ തന്നെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആദ്യ തലാസീമിയ ബാധിതയെന്ന ചരിത്രത്തിലേക്കാണ് അബീഷ ആഷിഖ് കാലെടുത്ത് വെച്ചത്. അബീഷയുടെ പോരാട്ടം എതിർ സ്ഥാനാർത്ഥിയോട് മാത്രമല്ല, ലോകത്തോട് തന്നെയാണ്.
ഇടക്കിടക്ക് രക്തവും ചെലവ് കൂടിയ ജീവൻ രക്ഷാമരുന്നുകളും അത്യാവശ്യമാണെങ്കിലും സാധാരണ ജീവിതം നയിക്കുന്നതിനും ജീവിതത്തിലെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിനും തടസമില്ല.

ഭരണപരമായ ഇടപെടലിനും നയപരമായ തീരുമാനമെടുക്കുന്നതിന് രോഗികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് സഹായിക്കുമെന്നാണ് കേരള ബ്ലഡ് പേഷ്യന്റ് സ് പ്രൊട്ടക്ഷൻ കൗൺസിൽ അംഗം കൂടിയായ അബീഷ പറയുന്നത്.

രക്തജന്യ രോഗികളയ തലാസീമിയ, ഹീമോഫീലിയാ, സിക്കിൾ സെൽ അനീമിയ പോലുള്ള രോഗികളുടെ അവകാശത്തിനും ജീവരക്ഷക്കുമായി പ്രവർത്തിക്കുന്ന സംഘടനയാണ് ബ്ലഡ് പേഷ്യന്റ്സ്‌ പ്രൊട്ടക്ഷൻ കൗൺസിൽ.

യു.ഡി.എഫിലെ സഫീന സിദ്ദിഖ് ഉൾപ്പെടെ നാല് സ്ഥാനാർത്ഥികൾ കൂടി അബീഷ അഷിഖിനെതിരായി കളത്തിലുണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, ERNAKULAM, ELECTION SPECIAL
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.