പത്തനംതിട്ട : ആശുപത്രി ജീവനക്കാരനെ ദേഹോപദ്രവമേല്പിക്കുകയും ആശുപത്രി പരിസരത്ത് ഭീകരാവസ്ഥ സൃഷ്ടിക്കുകയും ചെയ്ത ശേഷം ഒളിവിൽ പോയ ആളെ പത്തനംതിട്ട പൊലീസ് അറസ്റ്റു ചെയ്തു.മുറിവേറ്റ ആളുമായി നവംബർ ആറിന് ഉച്ചക്ക് 12.30ന് ഓമല്ലൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്ക്കെത്തിയ കുമ്പഴ മണിയൻ കുറിച്ചി വീട്ടിൽ ഷംനാദാണ് നഴ്സിംഗ് അസിസ്റ്റന്റായ ശശിയെ ആക്രമിച്ചത്.സംഭവത്തിനുശേഷം ഒളിവിൽ പോയ ഇയാളെ ഇന്നലെ നരിയാപുരത്തു വച്ചാണ് അറസ്റ്റു ചെയ്തത്. 2005-ൽ കോടതിയിൽ വ്യാജരേഖ ചമച്ചതിന് ഷംനാദിനെതിരെ മറ്റൊരു കേസ് നിലവിലുണ്ട് . അന്ന് വിചാരണ വേളയിൽ പോലീസിനെ കബളിപ്പിച്ച് പ്രതി രക്ഷപ്പെട്ടിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.പത്തനംതിട്ട എസ്.എച്ച്.ഒ സുനിൽ.ജി, എസ്.ഐമാരായ അലീന സൈറസ് , എ.എസ്.ഐ രാധാകൃഷ്ണൻ, സവി രാജൻ, വിജയകുമാർ എന്നിവരാണ് പ്രതിയെ അറസ്റ്റു ചെയ്തത്.